MATHRA.P.O,PUNALUR,KOLLAM DISTRICT, KERALA 691315 Phone:0475 2250599,2250499 E-mail:karavaloor@gmail.com
Monday, March 2, 2015
2013-14 വര്‍ഷത്തെ ആരോഗ്യ കേരളം പുരസ്‌കാരം കരവാളൂര്‍ ഗ്രാമപഞ്ചായത്തിന്
കേരള സര്‍ക്കാരിന്റെ 2013-14 വര്‍ഷത്തെ ആരോഗ്യ കേരളം പുരസ്ക്കാരം കരവാളൂര്‍ ഗ്രാമപഞ്ചായത്തിന്. ആരോഗ്യ മേഖലയില്‍ പഞ്ചായത്ത് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് കേരള സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡിന് ജില്ലാ തലത്തില്‍ കരവാളൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനത്തിന് അര്‍ഹരായത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ലബോറട്ടറി അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പ്രത്യേകമായി പരിഗണിക്കപ്പെട്ടു....
അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന ബഹു.കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
ചടങ്ങില്‍ സംബന്ധിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ.സി ജോസഫ്, വി.എസ് ശിവകുമാര്‍, കെ.മുരളീധരന്‍ എം.എല്‍.എ എന്നിവര്‍
അവാര്‍ഡ് സ്വീകരിക്കുന്നു
പഞ്ചായത്ത് മെമ്പര്‍മാരും ഉദ്യോഗസ്ഥരും
അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന ബഹു.കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
ചടങ്ങില്‍ സംബന്ധിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ.സി ജോസഫ്, വി.എസ് ശിവകുമാര്‍, കെ.മുരളീധരന്‍ എം.എല്‍.എ എന്നിവര്‍
അവാര്‍ഡ് സ്വീകരിക്കുന്നു
പഞ്ചായത്ത് മെമ്പര്‍മാരും ഉദ്യോഗസ്ഥരും
Saturday, September 6, 2014
Tuesday, July 1, 2014
മികച്ച പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌കാരം 2014 (ഒന്നാം സ്ഥാനം )കരവാളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന്
സംസ്ഥാനത്തെ മികച്ച പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌കാരം 2014 (ഒന്നാം സ്ഥാനം )കരവാളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന് ലഭിച്ചു.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം പരിസ്ഥിതിദിനമായ ജൂണ്‍ 5ന് ഏറണാകുളത്ത് കലൂരിലുള്ള ഐ എം എ ഹാളില് പകല് 11 മണിക്ക് നടക്കുന്ന ചടങ്ങില് വച്ച് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ സുരേഷ് കുമാർ മെഡിക്കൽ ഓഫീസർ ഡോ . റാണിചന്ദ്ര ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേർസണ്‍ ശ്രീമതി ശോശാമ്മ ഉമ്മൻ തുടങ്ങിയവർ ചേർന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനിൽ നിന്നും ഏറ്റുവാങ്ങി
Wednesday, June 4, 2014
മികച്ച പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌കാരം 2014(ഒന്നാം സ്ഥാനം) കരവാളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന് ലഭിച്ചു.
സംസ്ഥാനത്തെ മികച്ച പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌കാരം 2014 (ഒന്നാം സ്ഥാനം )കരവാളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന് ലഭിച്ചു.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം പരിസ്ഥിതിദിനമായ ജൂണ്‍ 5ന് ഏറണാകുളത്ത് കലൂരിലുള്ള ഐ എം എ ഹാളില് പകല് 11 മണിക്ക് നടക്കുന്ന ചടങ്ങില് വച്ച് വിതരണം ചെയ്യും
Saturday, March 1, 2014
13.96 കോടി രൂപ വരവും 13.71 കോടി ചെലവും 24.75 ലക്ഷം രൂപ മിച്ചവും കണക്കാക്കുന്ന 2014-15 വര്‍ഷത്തെ ബഡ്ജറ്റിന് അംഗീകാരം
കാര്‍ഷികമേഖലയ്ക്ക് കൂടുതല്‍ തുക ചെലവഴിക്കുമെന്നും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യത ഉപയോഗിച്ച് തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കുമെന്നും വാഗ്ദാനംചെയ്തുകൊണ്ട് കരവാളൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഉപാധ്യക്ഷന്‍ ജി.സുരേഷ്‌കുമാര്‍ 2014-15 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 13.96 കോടി രൂപ വരവും 13.71 കോടി ചെലവും 24.75 ലക്ഷം രൂപ മിച്ചവും കണക്കാക്കുന്നതാണ് ബജറ്റ്.
പഞ്ചായത്തില്‍ സമ്പൂര്‍ണമായും തെരുവുവിളക്കുകള്‍ സ്ഥാപിക്കും. പഞ്ചായത്തിനെ മാലിന്യരഹിതമാക്കും. ഔഷധസസ്യക്കൃഷിയ്ക്ക് പ്രോത്സാഹനം നല്‍കും. പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ മേളകളില്‍ മികവ് തെളിയിക്കുന്നതിനുള്ള പരിശീലന പരിപാടി നടപ്പാക്കും. പി.എസ്.സി. പരിശീലനകേന്ദ്രം, തൊഴില്‍ മാര്‍ഗനിര്‍ദ്ദേശ കേന്ദ്രം എന്നിവ തുടങ്ങും. നിരപ്പത്ത്, തേവിയോട് അങ്കണവാടികള്‍, തിരുവഴിമുക്ക് ആരോഗ്യ ഉപകേന്ദ്രം, മൃഗാസ്പത്രി എന്നിവയ്ക്ക് പുതിയ കെട്ടിടം നിര്‍മിക്കും. കരവാളൂരില്‍ പണം കൊടുത്ത് ഉപയോഗിക്കാവുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ സ്ഥാപിക്കും തുടങ്ങിയവയാണ് ബജറ്റിലെ മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍. ബജറ്റ് അവതരണയോഗത്തില്‍ പ്രസിഡന്റ് ജസ്സി രാജു അധ്യക്ഷയായി.
Tuesday, January 7, 2014
അന്യ സംസ്ഥാന തൊഴിലാളികളുടെ ഹെല്‍ത്ത് കാര്‍ഡ് വിതരണം ജില്ലാ തല ഉത്ഘാടനം കരവാളൂരിൽ നടന്നു
കൊല്ലം ജില്ലയിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ ഹെല്‍ത്ത് കാര്‍ഡ് വിതരണത്തിന്റെ ഉത്ഘാടനം 04.01.2013 ശനിയാഴ്ച കരവാളൂര്‍ ഗ്രാമപഞ്ചായത്തില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എസ് ജയമോഹന്‍ അവര്‍കളുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെച്ച് ബഹു.കൊല്ലം എം.പി ശ്രീ. പീതാംബരക്കുറുപ്പ് നിര്‍വഹിച്ചു. ബഹു.കൊട്ടാരക്കര എം.എല്‍.എ ശ്രീമതി ഐഷ പോറ്റി, ബഹു കൊല്ലം മേയര്‍ ശ്രീമതി പ്രസന്ന ഏണസ്റ്റ്, ബഹു കൊല്ലം ജില്ലാ കലക്ടര്‍ ബി.മോഹനന്‍ ഐ.എ.എസ് , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജെസ്സി രാജു, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ശ്രീ സി.ആര്‍ സുരേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ കെ.അനില്‍കുമാര്‍, ജില്ലാ,ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഉത്ഘാടനത്തോട് അനുബന്ധിച്ച് ബാന്റ് മേളം, മുത്തുക്കുട,ചെണ്ട മേളം എന്നിവയുടെ അകമ്പടിയോടു കൂടി കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവര്‍ അണിനിരന്ന വര്‍ണ്ണാഭമായ ഘോഷയാത്ര നടന്നു.
കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് ഇനി സമ്പൂര്‍ണ്ണ പെന്‍ഷന്‍ പഞ്ചായത്ത്.
കരവാളൂര്‍ ഗ്രാമ പഞ്ചായത്തിലെ 1970 മുതലുള്ള ജനന മരണ വിവാഹ രജിസ്ട്രേഷനുകള്‍ കമ്പ്യൂട്ടര്‍വല്ക്കരിച്ചു.
കരവാളൂര്‍ ഗ്രാമപഞ്ചായത്തിലെ 1970 മുതലുള്ള ജനനമരണ വിവാഹ രജിസ്ട്രെഷനുകള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വല്ക്കരിച്ചതിന്റെ ഉത്ഘാടനം 04.01.2013 ശനിയാഴ്ച കരവാളൂര്‍ ഗ്രാമപഞ്ചായത്തില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എസ് ജയമോഹന്‍ അവര്‍കളുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെച്ച് ബഹു കൊല്ലം ജില്ലാ കലക്ടര്‍ ബി.മോഹനന്‍ ഐ.എ.എസ്. നിര്‍വഹിച്ചു. ബഹു.കൊല്ലം എം.പി ശ്രീ. പീതാംബരക്കുറുപ്പ് , ബഹു.കൊട്ടാരക്കര എം.എല്‍.എ ശ്രീമതി ഐഷ പോറ്റി,ബഹു കൊല്ലം മേയര്‍ ശ്രീമതി പ്രസന്ന ഏണസ്റ്റ്ബ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജെസ്സി രാജു, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ശ്രീ സി.ആര്‍ സുരേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ കെ.അനില്‍കുമാര്‍, ജില്ലാ,ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.Wednesday, January 1, 2014
Wednesday, November 13, 2013
Saturday, July 20, 2013
Saturday, July 13, 2013
Thursday, June 20, 2013
2013-14 വാര്‍ഷിക പദ്ധതിക്ക് ഡി പി സി അംഗീകാരം
കരവാളൂര്‍ ഗ്രാമപഞ്ചായത്ത് 2013-14 വാര്‍ഷിക പദ്ധതിക്ക് ഡി പി സി അംഗീകാരം നല്‍കി .ഇന്ന് ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗമാണ് 5.2 കോടി രൂപ ആകെ അടങ്കലുള്ള വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കിയത് .
Wednesday, June 19, 2013
Tuesday, June 4, 2013
കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2013 ജൂണ്‍ 18 നു നടക്കും
കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2013 ജൂണ്‍ 18 നു നടക്കും .പത്തനാപുരം അടീഷണൽ തഹസിൽദാർ വരണാധികാരി ആയിരിക്കും
കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്,വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര് പെര്സണ്‍ എന്നിവര് രാജി വച്ചു
കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എസ് പ്രദീപ് , വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര് പെര്സണ് ശ്രീമതി സരോജദേവി എന്നിവര് രാജി വച്ചു
Wednesday, May 29, 2013
Saturday, May 25, 2013
ആദരാഞ്ജലികള്‍
കരവാളൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മോനച്ചന്‍ എബ്രഹാം അന്തരിച്ചു . 2005 കാലയളവില്‍ വൈസ് പ്രസിഡന്റ് ആയിരുന്നു .ആദരാഞ്ജലികള്‍
Saturday, May 18, 2013
കരവാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റ് ശ്രീമതി ബി പ്രമീളകുമാരി രാജി വച്ചു പുതിയ പ്രസിഡന്റിനെ മെയ് 28 നു തെരഞ്ഞെടുക്കും
കരവാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റ് ശ്രീമതി ബി പ്രമീളകുമാരി രാജി വച്ചു പുതിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് മെയ്28 ന് രാവിലെ 11 മണിക്ക് നടക്കും .പത്തനാപുരം അടീഷണൽ തഹസിൽദാർ വരണാധികാരി ആയിരിക്കും
Monday, April 29, 2013
ഭിന്നശേഷിയുള്ളവർക്കായി കരവാളൂർ ഗ്രാമ പഞ്ചായത്തും കൊല്ലം ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന പേപ്പർ ബാഗ് നിർമ്മാണ യുണിറ്റിനായി നിർമ്മിച്ച കെട്ടിടം ഉത്ഘാടനം ചെയ്തു .
ഭിന്നശേഷിയുള്ളവർക്കായി കരവാളൂർ ഗ്രാമ പഞ്ചായത്തും കൊല്ലം ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന പേപ്പർ ബാഗ് നിർമ്മാണ യുണിറ്റിനായി നിർമ്മിച്ച കെട്ടിടം ബഹു അഡ്വ .കെ രാജു എം. എൽ എ ഉത്ഘാടനം ചെയ്തു .മത്സ്യ കർഷക ക്ളബ്ബിനായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് .എസ് .ജയമോഹൻ നിർവ്വഹിച്ചു പ്രസിഡന്റ് ബി പ്രമീളകുമാരി അധ്യക്ഷയായിരുന്നു
Thursday, January 31, 2013
കരവാളൂര്‍ ഗ്രാമപഞ്ചായത്ത് പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് Re-Tender ക്ഷണിച്ചു
കരവാളൂര്‍ ഗ്രാമപഞ്ചായത്ത്
പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക്
Re-Tender ക്ഷണിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക്
http://tender.lsgkerala.gov.in/Tender/G8195_2013.pdf &
http://tender.lsgkerala.gov.in/Tender/G8212_2013.pdf
പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക്
Re-Tender ക്ഷണിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക്
http://tender.lsgkerala.gov.in/Tender/G8195_2013.pdf &
http://tender.lsgkerala.gov.in/Tender/G8212_2013.pdf
Friday, January 25, 2013
Friday, January 11, 2013
കരവാളൂര്‍ ഗ്രാമപഞ്ചായത്ത് പൊതുമരാമത്ത് പ്രവൃത്തികള്‍ക്കും വാങ്ങലുകള്‍ക്കും ടെണ്ടര്‍ ക്ഷണിച്ചു
കരവാളൂര്‍ ഗ്രാമപഞ്ചായത്ത് പൊതുമരാമത്ത് പ്രവൃത്തികള്‍ക്കും വാങ്ങലുകള്‍ക്കും ടെണ്ടര്‍ ക്ഷണിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് http://tender.lsgkerala.gov.in/Tender/G7150_2013.pdf &;http://tender.lsgkerala.gov.in/Tender/G7777_2013.pdf
Monday, January 7, 2013
ശ്രീ എസ് .ജയമോഹന്‍ കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റു.
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ഒമ്പതാമത്തെ പ്രസിഡന്റായി കരവാളൂര്‍ ഡിവിഷന്‍ പ്രതിനിധി ശ്രീ എസ് ജയമോഹന്‍ ഇന്ന് കലക്ടര്‍ ശ്രീ പി ജി തോമസ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.കരവാളൂര്‍ ഗ്രാമപഞ്ചായത്ത് പൂര്‍ണ്ണമായും ഉള്‍പ്പെടുന്നതാണ് കരവാളൂര്‍ ഡിവിഷന്‍ നിലവില്‍ ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു
Tuesday, January 1, 2013
Saturday, December 22, 2012
വാര്‍ഷിക പദ്ധതിക്ക് ഡി പി സി അംഗീകാരം
കരവാളൂര്‍ ഗ്രാമപഞ്ചായത്ത് 2012-13 വാര്‍ഷിക പദ്ധതിക്ക് ഡി പി സി അംഗീകാരം നല്‍കി .ഇന്ന് ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗമാണ് 4.13 കോടി രൂപ ആകെ അടങ്കലുള്ള വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കിയത് .
Thursday, December 6, 2012
വാര്‍ഷിക പദ്ധതി 2012-13 നു ഭരണാനുമതി നല്‍കി
കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2012-13 നു ഭരണാനുമതി നല്‍കി . ഇന്ന് ചേര്‍ന്ന ഭരണ സമിതി യോഗമാണ് ഭരണാനുമതി നല്‍കിയത്
Wednesday, December 5, 2012
വട്ടമണ്‍ വാര്‍ഡ് മെമ്പര്‍ ആയി ലക്ഷ്മി തെരഞ്ഞെടുക്കപ്പെട്ടു
വട്ടമണ്‍ വാര്‍ഡ് മെമ്പര്‍ ആയി ലക്ഷ്മി തെരഞ്ഞെടുക്കപ്പെട്ടു .243 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ലക്ഷ്മി വിജയിച്ചത് . ലക്ഷ്മിക്ക് (കോണ്‍ഗ്രസ് ഐ ) 595 വോട്ടും എതിര്‍ സ്ഥാനാര്‍ഥി എലിസബത്തിനു (സി പി ഐ സ്വതന്ത്ര ) 292 വോട്ടും ലഭിച്ചു 5 വോട്ട് അസാധുവായി . അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന വോട്ടെണ്ണലിന് വരണാധികാരി മുട്ടറ ഉദയഭാനു (അടീഷണല്‍ തഹസില്‍ദാര്‍ ,പത്തനാപുരം താലൂക്ക് ) ഉപ വരണാധികാരി ജോഷ്വ ജേക്കബ് (സെക്രട്ടറി ,കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് ) എന്നിവര്‍ നേതൃത്വം നല്‍കി .വട്ടമണ്‍ വാര്‍ഡ് പ്രതിനിധി മറിയാമ്മ വര്‍ഗ്ഗീസ് (കോണ്‍ഗ്രസ് ഐ ) അന്തരിച്ചതിനെതുടര്‍ന്നാണ് തെരഞ്ഞെടുപ്പു വേണ്ടി വന്നത് .
Friday, November 2, 2012
വട്ടമണ്‍ വാര്‍ഡില്‍ ഡിസംബര്‍ നാലിന് ഉപതിരഞ്ഞെടുപ്പ്
കരവാളൂരിലെ വട്ടമണ്‍ വാര്‍ഡില്‍ ഡിസംബര്‍ നാലിന് ഉപതിരഞ്ഞെടുപ്പ്.നവംബര് 7 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. പത്രിക 14 വരെ നല്‍കാം. സൂക്ഷ്മപരിശോധന 15 ന്. സ്ഥാനാര്‍ത്ഥിത്വം 17 വരെ പിന്‍വലിക്കാം. വോട്ടെണ്ണല്‍ ഡിസംബര്‍ അഞ്ചിന്. സ്ഥാനാര്‍ത്ഥികള്‍ ജനുവരി മൂന്നിനകം ചെലവ് കണക്ക് നല്‍കണം.വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ മാതൃക പെരുമാറ്റചട്ടം പ്രാബല്യത്തില്‍ വന്നു.വട്ടമണ്‍ വാര്‍ഡ് പ്രതിനിധി മറിയാമ്മ വര്‍ഗ്ഗീസ് അന്തരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പു വേണ്ടി വന്നത് .
Monday, October 29, 2012
നീലാമ്മാള്‍ റോഡ് ഉദ്ഘാടനം ചെയ്തു

കരവാളൂര്‍ ഗ്രാമ പഞ്ചായത്തിലെ നീലാമ്മാള്‍ റോഡ് ജില്ലാപഞ്ചായത്ത്
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ് ജയമോഹന്‍ ഉദ്ഘാടനം ചെയ്തു.
കൊല്ലം ജില്ലാപഞ്ചായത്ത് 13 ലക്ഷം രൂപ മുടക്കിയാണ് റോഡ് ടാര്‍ ചെയ്തു യാത്രായോഗ്യമാക്കിയത് .
Monday, September 24, 2012
വികസന സെമിനാര്‍ സെപ്റ്റംബര്‍ 25 ന് മാത്ര ഗവ .എസ് .വി .എല്‍ .പി .എസ് ഹാളില്‍
കരവാളൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ സെപ്റ്റംബര്‍ 25 ന് രാവിലെ 11 മണിക്ക് മാത്ര ഗവ .എസ് .വി .എല്‍ .പി .എസ് ഹാളില്‍ അഡ്വ .കെ .രാജു എം .എല്‍ .എ ഉത്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ എസ് ജയമോഹന്‍ മുഖ്യ പ്രഭാഷണം നടത്തും .പ്രസിടന്റ്റ് ശ്രീമതി ബി .പ്രമീളകുമാരി ചടങ്ങില്‍ അധ്യക്ഷ ആയിരിക്കും .വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര് പെര്സണ് ശ്രീമതി സരോജ ദേവി കരടു പദ്ധതി അവതരിപ്പിക്കും .
Thursday, September 20, 2012
Monday, September 17, 2012
വട്ടമണ്ണ്‍ വാര്‍ഡില്‍ കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
കരവാളൂര്‍ ഗ്രാമപഞ്ചായത് വട്ടമണ്ണ്‍ വാര്‍ഡില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചു .ഇന്ന് കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു .1.10.2012 വരെ ആക്ഷേപങ്ങളും അപേക്ഷകളും നല്‍കാം .19.10.2012 നു അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും .വട്ടമണ്ണ്‍ വാര്‍ഡ് പ്രതിനിധി മറിയാമ്മ വര്‍ഗ്ഗീസ് അന്തരിച്ചതിനെതുടര്‍ന്നാണ് തെരഞ്ഞെടുപ്പു വേണ്ടി വന്നത് .
ആദരാഞ്ജലികള്‍
കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സി .രാജശേഖരന്‍പിള്ള അന്തരിച്ചു .1982 -84 കാലയളവില്‍ പ്രസിഡണ്ട് ആയിരുന്നു .ആദരാഞ്ജലികള്‍
Friday, September 14, 2012
Tuesday, August 28, 2012
Thursday, August 23, 2012
Subscribe to:
Posts (Atom)











.jpg)






.jpg)














