Thursday, December 10, 2015

കരവാളൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ -2015-2020

കരവാളൂർ ഗ്രാമപഞ്ചായത്ത്  ഭരണസമിതി  അംഗങ്ങൾ
 പ്രസിഡന്റ് 
- ശ്രീ വി.രാജൻ(വാർഡ്  9 -കുരീലുംമുകൾ)

വൈസ് പ്രസിഡന്റ്/ ധനകാര്യസ്ടാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍
 -ശ്രീമതി കെ.ജയലക്ഷ്മി(വാർഡ്  1  -വാഴവിള )
 ധനകാര്യസ്ടാന്റിംഗ് കമ്മിറ്റിഅംഗങ്ങൾ
 ശ്രീ സി .രവീന്ദ്രൻ നായർ (വാർഡ്  6   -നിരപ്പത്ത്  )
ശ്രീമതി രാജേശ്വരി (വാർഡ്  8   -നീലമ്മാൾ )

ശ്രീമതി  നസീറ (വാർഡ്  15   -ചേറ്റുകുഴി )

വികസന സ്ടാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍
-ശ്രീ ആശ്രമത്ത് ഗോപാലകൃഷ്ണന്‍ നായര്‍(വാർഡ്  5   -വട്ടമണ്‍   )
വികസന സ്ടാന്റിംഗ് കമ്മിറ്റിഅംഗങ്ങൾ 
ശ്രീ അനി .ജെ .ബാബു (വാർഡ്  2   -നരിക്കൽ )




ശ്രീമതി ആശ (വാർഡ് 3    -മാത്ര  )

ശ്രീ വി.രാജൻപിള്ള (വാർഡ്  11   -കുണ്ടുമണ്‍  )
ക്ഷേമകാര്യ സ്ടാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍
-ശ്രീമതി സി.ശ്രീലത(വാർഡ്  13    -അയണിക്കോട്  )
ക്ഷേമകാര്യ സ്ടാന്റിംഗ് കമ്മിറ്റിഅംഗങ്ങൾ
ശ്രീ മുരുകേശൻ (വാർഡ്  7    -പൊയ്കമുക്ക്  )

ശ്രീമതി വിദ്യ (വാർഡ് 14    -വെഞ്ചെമ്പ് )
ശ്രീമതി ജയശ്രീ(വാർഡ്  16    -തേവിയോട് )
ആരോഗ്യവും വിദ്യാഭ്യാസവും-സ്ടാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍
-ശ്രീ ശരത് ചന്ദ്രൻ (വാർഡ്  4    -അടുക്കളമൂല  )
ആരോഗ്യവും വിദ്യാഭ്യാസവും സ്ടാന്റിംഗ് കമ്മിറ്റിഅംഗങ്ങൾ

ശ്രീമതി ബിന്ദു  (വാർഡ്  10    -കരവാളൂർ  റ്റൗണ്‍ )
                                              

 ശ്രീ എ  ഗോപി (വാർഡ്  1 2   -നെടുമല  )

Friday, November 20, 2015

ശ്രീ.വി.രാജന്‍(സി.പി.ഐ) കരവാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.കെ.ജയലക്ഷ്മി(സി.പി.ഐ(എം) വൈസ് പ്രസിഡന്റ്

ശ്രീ.വി .രാജന്‍(സി.പി.ഐ) കരവാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.19/11/2015 ന് രാവിലെ 11 മണിക്ക് നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ശ്രീ.രാജന്‍(സി.പി.ഐ),ശ്രീ.രാജന്‍പിള്ള (സ്വതന്ത്രന്‍) എന്നിവര്‍ക്ക് 8 വീതം വോട്ടുകള്‍ വന്നതിനെ തുടര്‍ന്ന് വരണാധികാരി ശ്രീ.ഉണ്ണികൃഷ്ണന്‍ (ഉപജില്ലാവിദ്യാഭ്യാസഓഫീസര്‍,പുനലൂര്‍) നറുക്കെടുപ്പ് നടത്തിയാണ് കുരിയിലുംമുകള്‍ വാര്‍ഡ്‌ പ്രതിനിധിയായ ശ്രീ.വി.രാജനെ പ്രസിഡന്റായി പ്രഖ്യാപിച്ചത്.
ഉച്ചക്ക് 2 മണിക്ക് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശ്രീമതി.കെ .ജയലക്ഷ്മി(സി.പി.ഐ(എം) ശ്രീമതി നസീറ(സ്വതന്ത്ര) എന്നിവര്‍ക്ക് 8 വീതം വോട്ടുകള്‍ വന്നതിനെ തുടര്‍ന്ന് വരണാധികാരി നറുക്കെടുപ്പ് നടത്തി വഴവിള വാര്‍ഡ്‌ പ്രതിനിധിയായ ശ്രീമതി.കെ .ജയലക്ഷ്മിയെ(സി.പി.ഐ(എം)വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.

Monday, March 2, 2015

കാവു വടക്കതില്‍- കായംകുന്ന് റോഡ്‌

കരവാളൂര്‍ പഞ്ചായത്തിലെ കാവു വടക്കതില്‍ കായംകുന്ന് റോഡ്‌ അഡ്വ.കെ.രാജു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5  ലക്ഷം രൂപ മുടക്കിയാണ് പണി പൂര്‍ത്തീകരിച്ചത്.




'സേവാഗ്രാം' ഗ്രാമകേന്ദ്രം

കരവാളൂര്‍ ഗ്രാമപഞ്ചായത്തില്‍  സേവാഗ്രാം പ്രവര്‍ത്തനം ആരംഭിച്ചു. നീലമ്മാള്‍ വാര്‍ഡില്‍ ഗ്രാമകേന്ദ്രത്തിന്റെ പഞ്ചായത്ത്‌ തല പ്രവര്‍ത്തന ഉദ്ഘാടനം അഡ്വ.കെ.രാജു എം.എല്‍.എ നിര്‍വ്വഹിച്ചു

                              ഉദ്ഘാടനം  നിര്‍വ്വഹിക്കുന്ന അഡ്വ.കെ.രാജു എം.എല്‍.എ




2013-14 വര്‍ഷത്തെ ആരോഗ്യ കേരളം പുരസ്‌കാരം കരവാളൂര്‍ ഗ്രാമപഞ്ചായത്തിന്

കേരള സര്‍ക്കാരിന്റെ 2013-14 വര്‍ഷത്തെ ആരോഗ്യ കേരളം പുരസ്ക്കാരം കരവാളൂര്‍ ഗ്രാമപഞ്ചായത്തിന്. ആരോഗ്യ മേഖലയില്‍ പഞ്ചായത്ത്‌ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് കേരള സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡിന് ജില്ലാ തലത്തില്‍ കരവാളൂര്‍ ഗ്രാമപഞ്ചായത്ത്‌ ഒന്നാം സ്ഥാനത്തിന് അര്‍ഹരായത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ലബോറട്ടറി അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പ്രത്യേകമായി പരിഗണിക്കപ്പെട്ടു....

 അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന ബഹു.കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി


 ചടങ്ങില്‍ സംബന്ധിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ.സി ജോസഫ്‌, വി.എസ് ശിവകുമാര്‍, കെ.മുരളീധരന്‍ എം.എല്‍.എ എന്നിവര്‍

                                                          അവാര്‍ഡ് സ്വീകരിക്കുന്നു

                                                പഞ്ചായത്ത്‌ മെമ്പര്‍മാരും ഉദ്യോഗസ്ഥരും