Saturday, March 1, 2014

13.96 കോടി രൂപ വരവും 13.71 കോടി ചെലവും 24.75 ലക്ഷം രൂപ മിച്ചവും കണക്കാക്കുന്ന 2014-15 വര്‍ഷത്തെ ബഡ്ജറ്റിന് അംഗീകാരം



 കാര്‍ഷികമേഖലയ്ക്ക് കൂടുതല്‍ തുക ചെലവഴിക്കുമെന്നും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യത ഉപയോഗിച്ച് തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കുമെന്നും വാഗ്ദാനംചെയ്തുകൊണ്ട് കരവാളൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഉപാധ്യക്ഷന്‍ ജി.സുരേഷ്‌കുമാര്‍ 2014-15 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 13.96 കോടി രൂപ വരവും 13.71 കോടി ചെലവും 24.75 ലക്ഷം രൂപ മിച്ചവും കണക്കാക്കുന്നതാണ് ബജറ്റ്.
പഞ്ചായത്തില്‍ സമ്പൂര്‍ണമായും തെരുവുവിളക്കുകള്‍ സ്ഥാപിക്കും. പഞ്ചായത്തിനെ മാലിന്യരഹിതമാക്കും. ഔഷധസസ്യക്കൃഷിയ്ക്ക് പ്രോത്സാഹനം നല്‍കും. പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ മേളകളില്‍ മികവ് തെളിയിക്കുന്നതിനുള്ള പരിശീലന പരിപാടി നടപ്പാക്കും. പി.എസ്.സി. പരിശീലനകേന്ദ്രം, തൊഴില്‍ മാര്‍ഗനിര്‍ദ്ദേശ കേന്ദ്രം എന്നിവ തുടങ്ങും. നിരപ്പത്ത്, തേവിയോട് അങ്കണവാടികള്‍, തിരുവഴിമുക്ക് ആരോഗ്യ ഉപകേന്ദ്രം, മൃഗാസ്​പത്രി എന്നിവയ്ക്ക് പുതിയ കെട്ടിടം നിര്‍മിക്കും. കരവാളൂരില്‍ പണം കൊടുത്ത് ഉപയോഗിക്കാവുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ സ്ഥാപിക്കും തുടങ്ങിയവയാണ് ബജറ്റിലെ മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍. ബജറ്റ് അവതരണയോഗത്തില്‍ പ്രസിഡന്റ് ജസ്സി രാജു അധ്യക്ഷയായി.

No comments: