Sunday, April 3, 2022

കരവാളൂര്‍ ഗ്രാമപഞ്ചായത്ത് 4.4.2022 മുതല്‍ ILGMS സംവിധാനത്തിലേക്ക് കടക്കുന്നു

കരവാളൂര്‍ ഗ്രാമപഞ്ചായത്ത് 4.4.2022 മുതല്‍ ILGMS സംവിധാനത്തിലേക്ക് കടക്കുന്നു.

Tuesday, March 27, 2018

കരവാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി 2018-19 നു ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കി

കരവാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി 2018-19 നു ജില്ലാആസൂത്രണസമിതി അംഗീകാരം നല്‍കി.ഉല്‍പ്പാദന മേഖലക്കും ഭവന നിര്‍മ്മാണത്തിനും ദാരിദ്യ ലഘൂകരണ പരിപാടികള്‍ക്കും പ്രാമുഖ്യം നല്‍കിയുള്ളതാണ് വാര്‍ഷിക പദ്ധതി.ഭൂമിയുള്ള ഭവനരഹിതരായ 229 കുടുംബങ്ങള്‍ക്ക് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4 ലക്ഷം രൂപ വീതം 2018- 19 സാമ്പത്തിക വര്‍ഷം വീട് നല്‍കുന്നതാണ്. ആകെ 13 കോടി 98 ലക്ഷം രൂപ അടങ്കല്‍ തുകയുള്ള പദ്ധതികളാണ് 2018 19 വര്‍ഷം നടപ്പാക്കുന്നത്.

Saturday, March 10, 2018

കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് 2018 – 2019 വികസന സെമിനാര്‍


കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് 2018 2019 വാര്‍ഷിക പദ്ധതി രൂപികരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍  കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഞ്ചല്‍ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. രഞ്ജു സുരേഷ് ഉദ്ഘാടനം ചെയ്തു   ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌  ശ്രീ. വി. രാജന്‍ അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി. കെ.ജയലക്ഷ്മി സ്വാഗതം ആശംസിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ആശ്രാമത്ത് ഗോപാലകൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി.ഭൂമിയുള്ള ഭവനരഹിതരായ 229 കുടുംബങ്ങള്‍ക്ക് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4 ലക്ഷം രൂപ വീതം 2018- 19 സാമ്പത്തിക വര്‍ഷം വീട് നല്‍കുന്നതാണ്. ആകെ 13 കോടി 98 ലക്ഷം രൂപ അടങ്കല്‍ തുകയുള്ള പദ്ധതികളാണ് 2018 19 വര്‍ഷം നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്തംഗം ബി.സരോജാദേവി,സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ശ്രീമതി. ശ്രീലത സുന്ദര്‍, എസ്. ശരത് ചന്ദ്രന്‍, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ ശൈലജ, ശ്രീലക്ഷ്മി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനി ജെ.ബാബു, ആശ, രവീന്ദ്രന്‍ നായര്‍, എസ്. മുരുകേശന്‍, സി. രാജേശ്വരി, എസ്. ബിന്ദു, കെ.എസ്. രാജന്‍പിള്ള, എ. ഗോപി, എസ്. വിദ്യ, എം. നസീറ, കെ. ജയശ്രീ, സെക്രട്ടറി സൈമണ്‍ ജോര്‍ജ്ജ്, അസിസ്റ്റന്റ്‌ സെക്രട്ടറി വി.ആര്‍. അജിത്കുമാര്‍, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ വി.സുരേഷ് കുമാര്‍, മാത്ര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ.വി. സിജു, വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. 

Friday, February 23, 2018

മികച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള കായകല്പ് അവാർഡ് കരവാളൂർ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന്

മികച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള  കായകല്പ് അവാർഡ് ബഹു.ആരോഗ്യസാമൂഹ്യനീതി വകുപ്പ് മന്ത്രി കെ .കെ ശൈലജ ടീച്ചറിൽ നിന്നും കരവാളൂർ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു വേണ്ടി പ്രസിഡന്റ് വി .രാജനും മെഡിക്കൽ ഓഫീസർ ഡോ .റ്റീന സൂസൻ വര്ഗീസും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് ഏറ്റു വാങ്ങി.ബഹു.വനം വന്യ ജീവി മൃഗസംരക്ഷണ വകുപ്പ്  മന്ത്രി അഡ്വ. കെ രാജു സന്നിഹിതനായിരുന്നു.  സർക്കാർ ആശുപത്രികളുടെ ശുചിത്വം രോഗനിയന്ത്രണം സേവന നിലവാരം ആശുപത്രി പരിപാലനം എന്നിവയുടെ അടിസ്ഥാനത്തിൽ 250 ഘടകങ്ങൾ മൂന്നു തലങ്ങളിലായി അവലോകനം ചെയ്താണ് അവാർഡ് നിര്ണയിച്ചിട്ടുള്ളത് .2 ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങിയ അവാർഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും മെഡിക്കൽ ഓഫീസർക്കുമൊപ്പം  വൈസ് പ്രസിഡന്റ് കെ ജയലക്ഷ്മി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്സ് .ശരത്ചന്ദ്രൻ ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൈമൺ ജോർജ് അസിസ്റ്റന്റ് സെക്രട്ടറി വി.ആർ അജിത്കുമാർ ഹെൽത്ത് ഇൻസ്‌പെക്ടർ എ .സുരേഷ് ബാബു ജെ എച്ച് ഐ ജിജു സാം തുടങ്ങിയവർ ചേർന്ന് ഏറ്റു വാങ്ങി.





Monday, December 18, 2017

കുടുംബശ്രീ സംഗമം സംഘടിപ്പിച്ചു




കരവാളൂര്‍ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസ്സും സംയുക്തമായി സംഘടിപ്പിച്ച കുടുംബശ്രീസംഗമം വനം വന്യജീവി, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാജന്‍ അദ്ധ്യക്ഷനായിരുന്നു. ന്‍.കെ.പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. റാങ്ക് ജേതാക്കള്‍ക്ക് കേരള കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹന്‍ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. ബാലസഭാകുട്ടികള്‍ക്കുള്ള പുസ്തക ശേഖരത്തിന്റെ ഉദ്ഘാടനവും കുടുംബശ്രീ വായ്പ വിതരണവും അഞ്ചല്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് രഞ്ചു സുരേഷ് നിര്‍വഹിച്ചു. മികച്ച കുടുംബശ്രീ എ.ഡി.എസ്സ്കള്‍ക്ക് കൊല്ലം പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി. ബാലസഭാകുട്ടികള്‍ തയ്യാറാക്കിയ നാടറിയാന്‍ നാടിനെയറിയാന്‍ ചരിത്ര പഠനഗ്രന്ഥം ബാലപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീപ്രപഞ്ചില്‍ നിന്നും കുടുംബശ്രീ എ.ഡി.എം.സി സബൂറബീവി ഏറ്റുവാങ്ങി. കുടുംബശ്രീ അംഗങ്ങളുടെ മക്കളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ+ നേടിയ +2 വിദ്യര്‍ത്ഥികള്‍ക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജയലക്ഷ്മിയും എസ്സ്.എസ്സ്.എല്‍.സി  വിദ്യര്‍ത്ഥികള്‍ക്ക് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആശ്രാമത്ത്  ഗോപാലകൃഷ്ണന്‍നായരും ഉപഹാരങ്ങള്‍ നല്‍കി. തൃതല പഞ്ചായത്ത് അംഗങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൈമണ്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സി.ഡി.എസ്സ് ചെയര്‍പെര്‍സണ്‍ എം.ജമീലാബീവി സ്വാഗതം പറഞ്ഞു. സി.ഡി.എസ്സ് മെമ്പര്‍ സെക്രട്ടറി വി.ആര്‍ അജിത്കുമാര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കൂടുതല്‍ ലിങ്കേജ് വായ്പ നല്‍കിയ ഐ.സി.ഐ.സി.ഐ ബാങ്കിനും ഫോക്കസ് ഇന്ത്യ പുരസ്‌കാരം നേടിയ വെഞ്ചേമ്പ് സുരേഷ് കുമാറിനും മന്ത്രി ഉപഹാരങ്ങള്‍ നല്‍കി. കുടുംബശ്രീ അംഗങ്ങളുടെ വര്‍ണ്ണാഭമായ ഘോഷയാത്രയും ഉണ്ടായിരുന്നു. 

Monday, October 30, 2017

ജനസൗഹൃദ -സമയബന്ധിത സേവനം ഉറപ്പാക്കി കരവാളൂർ ഗ്രാമപഞ്ചായത്ത് സദ്ഭരണ ഗ്രാമപഞ്ചായത്ത്

ജനസൗഹൃദ -സമയബന്ധിത സേവനം ഉറപ്പാക്കി കരവാളൂർ ഗ്രാമപഞ്ചായത്ത് സദ്ഭരണ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു .ഗ്രാമപഞ്ചായത്തു പ്രസിഡന്റ്  ശ്രീ വി .രാജൻ പ്രഖ്യാപനം നടത്തി .പ്രഖ്യാപന സമ്മേളനം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രഞ്ചു  സുരേഷ് ഉദ്ഘാടനം ചെയ്തു .ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി കെ ജയലക്ഷ്മി ,സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ ആശ്രാമത്ത് ഗോപാലകൃഷ്ണപിള്ള ,ശ്രീലത സുന്ദർ ,ശരത്ചന്ദ്രൻ ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനി .ജെ .ബാബു ,ആശാ സുധീഷ് ,സി.രവീന്ദ്രൻ നായർ ,മുരുകേശൻ ,രാജേശ്വരി.സി ,എസ് .ബിന്ദു ,കെ.എസ് രാജൻപിള്ള ,എ .ഗോപി ,എസ് വിദ്യ ,എം.നസീറ ,ജയശ്രീ .പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസ് സീനിയർ സൂപ്രണ്ട് അനിൽകുമാർ ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൈമൺ ജോർജ്ജ് ,അസിസ്റ്റന്റ് സെക്രട്ടറി വി.ആർ അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു .


                  സമയബന്ധിത സേവനം ഉറപ്പാക്കുന്നതിനായി കരവാളൂർ ഗ്രാമപഞ്ചായത്ത്  ആഫീസ് പൂർണമായും കമ്പ്യൂട്ടർവൽക്കരിച്ചു .വസ്തു നികുതിക്ക് ഇ -പേയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തി .കെട്ടിടനിർമ്മാണ പെർമിറ്റ് 'സങ്കേതം' സോഫ്ട്‌വെയർ മുഖേന ഓൺ ലൈൻ ആക്കി .ഗ്രാമപഞ്ചായത്ത് കമ്മറ്റി നോട്ടീസ് മിനിറ്റ്‌സ് എന്നിവ സകർമ്മ  സോഫ്ട്‌വെയർ മുഖേന കംപ്യൂട്ടർവൽക്കരിച്ചു .ജനന -മരണ -വിവാഹ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭ്യമാക്കി .

Thursday, July 6, 2017

Tuesday, June 13, 2017

കേരള സംസ്ഥാന ആരോഗ്യകേരളം പുരസ്കാരം കരവാളൂർ ഗ്രാമപഞ്ചായത്തിന് ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സമ്മാനിച്ചു

കേരള സംസ്ഥാന ആരോഗ്യകേരളം പുരസ്കാരം കരവാളൂർ ഗ്രാമപഞ്ചായത്തിന് ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സമ്മാനിച്ചു .തിരുവനന്തപുരം  നിശാഗന്ധി ആഡിറ്റോറിയത്തിൽ  നടന്ന അവാർഡ് ദാന ചടങ്ങിൽ ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചർ ,വനം മന്ത്രി അഡ്വ .കെ.രാജു ,വി .എസ് .ശിവകുമാർ.എം.എൽ.എ തുടങ്ങിയവർ സംബന്ധിച്ചു .ഗ്രാമപഞ്ചായത്ത്  പ്രസിഡൻറ്  വി രാജൻ ,വൈസ് പ്രസിഡൻറ്  കെ .ജയലക്ഷ്മി  ,വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആശ്രാമത്ത് ഗോപാലകൃഷ്ണൻ നായർ ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീലത സുന്ദർ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ  എസ.ശരത്ചന്ദ്രൻ ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൈമൺ ജോർജ് പി .എച്ച് .സി മെഡിക്കൽ ഓഫിസർ ഡോ .ടീന,അസിസ്റ്റന്റ് സെക്രട്ടറി  വി .ആർ .അജിത്കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ,ജീവനക്കാർ തുടങ്ങിയവർ ചേർന്ന് ശില്പവും പ്രശസ്തി പത്രവും 10 ലക്ഷം രൂപയും അടങ്ങിയ സമ്മാനങ്ങൾ ഏറ്റു വാങ്ങി .ആരോഗ്യ രംഗത്തു സമാനതകളില്ലാത്ത പദ്ധതികൾ നടപ്പാക്കിയാണ് കരവാളൂർ ഗ്രാമപഞ്ചായത്ത്   ഒന്നാം സ്ഥാനം നേടിയത്
 






















Wednesday, May 17, 2017

_lp. h\w hIp¸v a{´n AUz. sI. cmPp AhÀIfpsS BkvXn hnIk\ ^ïnð \n¶pw 10.15 e£w cq] hn\ntbmKn¨v \nÀ½n¨ AbWnt¡mSv hmÀUnse AwK³hmSn sI«nSw DZvLmS\w sNbvXp


IchmfqÀ {Kma]©mb¯nð s\Spae Imªncwhnf ho«nð {ioaXn. D®n kuP\yambn kw`mh\ sNbvX 4 skâv hkvXphnð _lp. h\w hIp¸v a{´n AUz. sI. cmPp AhÀIfpsS BkvXn hnIk\ ^ïnð \n¶pw 10.15 e£w cq] hn\ntbmKn¨v \nÀ½n¨ AbWnt¡mSv hmÀUnse AwK³hmSn sI«nSw DZvLmS\w sNbvXp. 2017 sabv 16 sshIn«v 4 aWn¡v  {Kma]©mb¯v {]knUâv {io. hn. cmPsâ A²y£Xbnð tNÀ¶ tbmK¯nðh¨v _lp. kwØm\ h\w, h\yPohn, arKkwc£Ww, £ochnIk\ hIp¸v a{´n AUz. sI. cmPp AwK³hmSnbpsS DZvLmS\w \nÀÆln¨p. t»m¡v ]©mb¯v {]knUâv {ioaXn. cRvPp kptcjv, {Kma]©mb¯v sshkv {]knUâv sI. Pbe£van, ÌmânwKv I½nän A²y£cmb B{ima¯v tKm]meIrjvW³ \mbÀ, {ioeX kpµÀ, Fkv. icXv N{µ³, t»m¡v ]©mb¯v AwKw {ioaXn. ssieP, {Kma]©mb¯v AwK§fmb {io. A\n. sP. _m_p, {ioaXn. Bi kp[ojv, {io. kn. cho{µ³ \mbÀ, {io. Fkv. apcptIi³, {ioaXn. kn. cmtPizcn, {ioaXn. _nµp.Fkv, {io. sI.Fkv. cmP³]nÅ, {io. F. tKm]n, {ioaXn. hnZy.Fkv, {ioaXn. \kod.Fw, {ioaXn. sI. Pb{io hnh[ I£nt\Xm¡fmb {io. kn.sI. ]pjv]cmP³, {io. tPmk^v amXyp, hnt\mZv, _n.iin[c³, _n.Un.H {ioaXn. kuaytKm]meIrjvW³, ]©mb¯v sk{I«dn {io. sska¬ tPmÀÖv, kn.Un.]n.H kp[maWn. Fkv F¶nhÀ kwkmcn¨p. hkvXp kuP\yambn \ðInb {ioaXn. D®nsb NS§nðh¨v a{´n, {Kma]©mb¯v {]knUâv, AwK³hmSn shðs^bÀ I½nän F¶nhÀ s]m¶mS AWnbn¨v  BZcn¨p.