Saturday, October 8, 2016

കരവാളൂര്‍ ഗ്രാമപഞ്ചായത്ത്‌ അഞ്ചല്‍ ബ്ലോക്കിലെ ആദ്യത്തെ വെളിയിട വിസര്‍ജ്യ വിമുക്ത ഗ്രാമപഞ്ചായത്ത്



ശുചിമുറികള്‍ ഇല്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുചിമുറികള്‍ നിര്‍മ്മിച്ച്‌ നല്‍കി കരവാളൂര്‍ ഗ്രാമപഞ്ചായത്ത് വെളിയിട വിസര്‍ജ്യ വിമുക്ത ഗ്രാമപഞ്ചായത്ത് (ഒ.ഡി.എഫ് )എന്ന നേട്ടം കൈവരിച്ചു. അഞ്ചല്‍ ബ്ലോക്കില്‍ ഒ.ഡി.എഫ് ആകുന്ന ആദ്യ ഗ്രാമപഞ്ചായത്ത്‌ ആണ് കരവാളൂര്‍. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പ്രഖ്യാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി .രാജന്‍ ഉദ്ഘാടനം ചെയ്തു. 173 കുടുംബങ്ങള്‍ക്കാണ് ശുചിമുറികള്‍ നിര്‍മ്മിച്ച്‌ നല്‍കിയത്.ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.ജയലക്ഷ്മി, സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ആശ്രമത്ത് ഗോപാലകൃഷ്ണന്‍ നായര്‍,എസ്.ശരത്ചന്ദ്രന്‍,ശ്രീലതസുന്ദര്‍ ഗ്രാമപഞ്ചായത്ത്  അംഗങ്ങളായ,അനി.ജെ.ബാബു,ആശ,സി.രവീന്ദ്രന്‍നായര്‍,മുരുകേശന്‍,
രാജേശ്വരി,ബിന്ദു, കെ.എസ്.രാജന്‍പിള്ള,എ.ഗോപി,,വിദ്യ,നസീറ,ജയശ്രീ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൈമന്‍ ജോര്‍ജ്ജ്   അസിസ്റ്റന്റ്‌ സെക്രട്ടറി വി.ആര്‍ അജിത്‌കുമാര്‍,വി ഇ ഒ സിന്ധു എന്നിവര്‍ സംസാരിച്ചു 

Wednesday, October 5, 2016

കരവാളൂർ ഗ്രാമപഞ്ചായത്ത് അഞ്ചൽ ബ്ലോക്കിലെ ആദ്യത്തെ ഒ.ഡി.എഫ് (OPEN DEFECATION FREE) പഞ്ചായത്ത്

കരവാളൂർ ഗ്രാമപഞ്ചായത്ത് അഞ്ചൽ ബ്ലോക്കിലെ ആദ്യത്തെ ഒ.ഡി.എഫ് (OPEN DEFECATION FREE) പഞ്ചായത്ത് ആയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീ വി .രാജൻ അറിയിച്ചു .ശുചിമുറികൾ ഇല്ലാത്ത 173 കുടുംബങ്ങൾക്ക് ശുചിമുറികൾ നിർമ്മിച്ച് നൽകിയാണ് കരവാളൂർ ഗ്രാമപഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത് 

Saturday, September 24, 2016

കരവാളൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 2016-17 വാര്‍ഷിക പദ്ധതിക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നല്‍കി

ജൈവകൃഷിക്കും മാലിന്യപരിപാലനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാമുഖ്യം നല്‍കിയുള്ള കരവാളൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 4.5 കോടി രൂപയുടെ 2016-17 വാര്‍ഷിക പദ്ധതിക്ക് ജില്ല ആസൂത്രണ സമിതി  അംഗീകാരം നല്‍കി.ഒ.ഡി.എഫ് പദ്ധതിയില്‍ 171 കുടുംബങ്ങള്‍ക്ക് കക്കൂസ് നിര്‍മ്മിച്ച്‌ നല്‍കുന്നതിന് 23.25 ലക്ഷം രൂപയും മാലിന്യപരിപാലനത്തിന് 10 ലക്ഷം രൂപയും കുട്ടികളുടെ പോഷകാഹാര വിതരണത്തിന് 25 ലക്ഷം രൂപയും വിദ്യാഭ്യാസ മേഖലയില്‍ 25 ലക്ഷം രൂപയും വനിതാ ഘടക പദ്ധതിയില്‍ 35 ലക്ഷം രൂപയും കുട്ടികള്‍ക്കായി 6.35 ലക്ഷം രൂപയും വയോജനങ്ങള്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്കായി 7.71 ലക്ഷം രൂപയും യുവജന വികസന പരിപാടിയില്‍ 5.75 ലക്ഷം രൂപയും പാലിയേറ്റിവ് കെയര്‍ പദ്ധതിക്കായി 5.65 ലക്ഷം രൂപയും ചെലവഴിക്കും.14 പേര്‍ക്ക് ആട്ടോറിക്ഷ നല്‍കുന്ന അംഗനശ്രീ പദ്ധതിക്ക് 24.5 ലക്ഷം രൂപയും കൃഷി മൃഗ സംരക്ഷണ മേഖലയില്‍13.5 ലക്ഷം രൂപയും പട്ടികജാതി വികസന മേഖലയില്‍ 66.27ലക്ഷം രൂപയും പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 1.83 ലക്ഷം രൂപയും അടങ്കലുള്ള പദ്ധതികള്‍ നടപ്പാക്കും.കുടിവെള്ള കിണര്‍ നിര്‍മ്മാണം, ഭുരഹിത ഭവനരഹിത പുനരധിവാസം, വീട് പുനരുധ്ദാരണം         തുടങ്ങിയ പദ്ധതികളും നടപ്പാക്കും. റോഡുകളുടെ നവീകരണത്തിന് 1.1 കോടി രൂപയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചു.   

Monday, July 18, 2016

പൊലിവ് പദ്ധതി ഉദ്ഘാടനം,വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണം ,ബഹു.വനം,വന്യജീവി മന്ത്രിക്ക് സ്വീകരണം

                                                                                              മലയാളമനോരമ
                                                                                                       മാതൃഭൂമി
                                                                                                              കേരളകൌമുദി
                                                                                                                           ജനയുഗം
                                                                                                                         മാധ്യമം
























Wednesday, July 13, 2016

Friday, June 10, 2016

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ 2016 ലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കുള്ള അവാര്‍ഡ്‌ ഏറ്റുവാങ്ങി

  സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ 2016 ലെ അവാര്‍ഡില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കുള്ള  ഒരു ലക്ഷം രൂപയും ഫലകവും അടങ്ങിയ ഒന്നാം സ്ഥാനം  കരവാളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു ലഭിച്ചു . 2016 ജൂണ്‍ 5 ന് കണ്ണൂരില്‍ വച്ച് നടന്ന ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ ശരത് ചന്ദ്രന്‍,ജെ എച്ച്.ഐമാരായ ശ്രീ ജേക്കബ്ബ്,ശ്രീ ജിജു സാം തുടങ്ങിയവര്‍ ശ്രീമതി ടീച്ചര്‍ എം .പി യില്‍ നിന്നും അവാര്‍ഡ്‌ ഏറ്റു വാങ്ങി.