Monday, October 30, 2017

ജനസൗഹൃദ -സമയബന്ധിത സേവനം ഉറപ്പാക്കി കരവാളൂർ ഗ്രാമപഞ്ചായത്ത് സദ്ഭരണ ഗ്രാമപഞ്ചായത്ത്

ജനസൗഹൃദ -സമയബന്ധിത സേവനം ഉറപ്പാക്കി കരവാളൂർ ഗ്രാമപഞ്ചായത്ത് സദ്ഭരണ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു .ഗ്രാമപഞ്ചായത്തു പ്രസിഡന്റ്  ശ്രീ വി .രാജൻ പ്രഖ്യാപനം നടത്തി .പ്രഖ്യാപന സമ്മേളനം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രഞ്ചു  സുരേഷ് ഉദ്ഘാടനം ചെയ്തു .ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി കെ ജയലക്ഷ്മി ,സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ ആശ്രാമത്ത് ഗോപാലകൃഷ്ണപിള്ള ,ശ്രീലത സുന്ദർ ,ശരത്ചന്ദ്രൻ ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനി .ജെ .ബാബു ,ആശാ സുധീഷ് ,സി.രവീന്ദ്രൻ നായർ ,മുരുകേശൻ ,രാജേശ്വരി.സി ,എസ് .ബിന്ദു ,കെ.എസ് രാജൻപിള്ള ,എ .ഗോപി ,എസ് വിദ്യ ,എം.നസീറ ,ജയശ്രീ .പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസ് സീനിയർ സൂപ്രണ്ട് അനിൽകുമാർ ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൈമൺ ജോർജ്ജ് ,അസിസ്റ്റന്റ് സെക്രട്ടറി വി.ആർ അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു .


                  സമയബന്ധിത സേവനം ഉറപ്പാക്കുന്നതിനായി കരവാളൂർ ഗ്രാമപഞ്ചായത്ത്  ആഫീസ് പൂർണമായും കമ്പ്യൂട്ടർവൽക്കരിച്ചു .വസ്തു നികുതിക്ക് ഇ -പേയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തി .കെട്ടിടനിർമ്മാണ പെർമിറ്റ് 'സങ്കേതം' സോഫ്ട്‌വെയർ മുഖേന ഓൺ ലൈൻ ആക്കി .ഗ്രാമപഞ്ചായത്ത് കമ്മറ്റി നോട്ടീസ് മിനിറ്റ്‌സ് എന്നിവ സകർമ്മ  സോഫ്ട്‌വെയർ മുഖേന കംപ്യൂട്ടർവൽക്കരിച്ചു .ജനന -മരണ -വിവാഹ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭ്യമാക്കി .

No comments: