Tuesday, June 13, 2017

കേരള സംസ്ഥാന ആരോഗ്യകേരളം പുരസ്കാരം കരവാളൂർ ഗ്രാമപഞ്ചായത്തിന് ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സമ്മാനിച്ചു

കേരള സംസ്ഥാന ആരോഗ്യകേരളം പുരസ്കാരം കരവാളൂർ ഗ്രാമപഞ്ചായത്തിന് ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സമ്മാനിച്ചു .തിരുവനന്തപുരം  നിശാഗന്ധി ആഡിറ്റോറിയത്തിൽ  നടന്ന അവാർഡ് ദാന ചടങ്ങിൽ ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചർ ,വനം മന്ത്രി അഡ്വ .കെ.രാജു ,വി .എസ് .ശിവകുമാർ.എം.എൽ.എ തുടങ്ങിയവർ സംബന്ധിച്ചു .ഗ്രാമപഞ്ചായത്ത്  പ്രസിഡൻറ്  വി രാജൻ ,വൈസ് പ്രസിഡൻറ്  കെ .ജയലക്ഷ്മി  ,വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആശ്രാമത്ത് ഗോപാലകൃഷ്ണൻ നായർ ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീലത സുന്ദർ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ  എസ.ശരത്ചന്ദ്രൻ ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൈമൺ ജോർജ് പി .എച്ച് .സി മെഡിക്കൽ ഓഫിസർ ഡോ .ടീന,അസിസ്റ്റന്റ് സെക്രട്ടറി  വി .ആർ .അജിത്കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ,ജീവനക്കാർ തുടങ്ങിയവർ ചേർന്ന് ശില്പവും പ്രശസ്തി പത്രവും 10 ലക്ഷം രൂപയും അടങ്ങിയ സമ്മാനങ്ങൾ ഏറ്റു വാങ്ങി .ആരോഗ്യ രംഗത്തു സമാനതകളില്ലാത്ത പദ്ധതികൾ നടപ്പാക്കിയാണ് കരവാളൂർ ഗ്രാമപഞ്ചായത്ത്   ഒന്നാം സ്ഥാനം നേടിയത്
 






















No comments: