കരവാളൂര്‍ ഗ്രാമ
പഞ്ചായത്ത് 2018 – 2019 വാര്‍ഷിക പദ്ധതി രൂപികരണവുമായി
ബന്ധപ്പെട്ട വികസന സെമിനാര്‍ കരവാളൂര്‍
ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ശ്രീമതി. രഞ്ജു സുരേഷ് ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി. രാജന്‍ അദ്ധ്യക്ഷനായിരുന്നു. ഗ്രാമ
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. കെ.ജയലക്ഷ്മി സ്വാഗതം ആശംസിച്ചു. വികസന
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ആശ്രാമത്ത് ഗോപാലകൃഷ്ണന്‍ പദ്ധതി
വിശദീകരണം നടത്തി.ഭൂമിയുള്ള ഭവനരഹിതരായ 229 കുടുംബങ്ങള്‍ക്ക് ലൈഫ് ഭവന പദ്ധതിയില്‍
ഉള്‍പ്പെടുത്തി 4 ലക്ഷം രൂപ വീതം 2018- 19 സാമ്പത്തിക വര്‍ഷം വീട് നല്‍കുന്നതാണ്.
ആകെ 13 കോടി 98 ലക്ഷം രൂപ അടങ്കല്‍ തുകയുള്ള പദ്ധതികളാണ് 2018 – 19 വര്‍ഷം
നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്തംഗം ബി.സരോജാദേവി,സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ശ്രീമതി. ശ്രീലത സുന്ദര്‍,
എസ്. ശരത് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശൈലജ, ശ്രീലക്ഷ്മി, ഗ്രാമ
പഞ്ചായത്ത് അംഗങ്ങളായ അനി ജെ.ബാബു, ആശ, രവീന്ദ്രന്‍ നായര്‍, എസ്. മുരുകേശന്‍, സി.
രാജേശ്വരി, എസ്. ബിന്ദു, കെ.എസ്. രാജന്‍പിള്ള, എ. ഗോപി, എസ്. വിദ്യ, എം. നസീറ, കെ.
ജയശ്രീ, സെക്രട്ടറി സൈമണ്‍ ജോര്‍ജ്ജ്, അസിസ്റ്റന്റ് സെക്രട്ടറി വി.ആര്‍.
അജിത്കുമാര്‍, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ വി.സുരേഷ് കുമാര്‍, മാത്ര സര്‍വീസ്
സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി. സിജു, വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ എന്നിവര്‍
ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
No comments:
Post a Comment