കുടുംബശ്രീ സംഗമം സംഘടിപ്പിച്ചു
കരവാളൂര്‍ ഗ്രാമപഞ്ചായത്തും കുടുംബശ്രീ
സി.ഡി.എസ്സും സംയുക്തമായി സംഘടിപ്പിച്ച കുടുംബശ്രീസംഗമം വനം വന്യജീവി, ക്ഷീരവികസന
വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
വി.രാജന്‍ അദ്ധ്യക്ഷനായിരുന്നു. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം
നടത്തി. റാങ്ക് ജേതാക്കള്‍ക്ക് കേരള കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹന്‍
ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. ബാലസഭാകുട്ടികള്‍ക്കുള്ള പുസ്തക ശേഖരത്തിന്റെ
ഉദ്ഘാടനവും കുടുംബശ്രീ വായ്പ വിതരണവും അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
രഞ്ചു സുരേഷ് നിര്‍വഹിച്ചു. മികച്ച കുടുംബശ്രീ എ.ഡി.എസ്സ്കള്‍ക്ക് കൊല്ലം
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി.
ബാലസഭാകുട്ടികള്‍ തയ്യാറാക്കിയ നാടറിയാന്‍ നാടിനെയറിയാന്‍ ചരിത്ര പഠനഗ്രന്ഥം
ബാലപഞ്ചായത്ത് പ്രസിഡന്റ് ശ്രീപ്രപഞ്ചില്‍ നിന്നും കുടുംബശ്രീ എ.ഡി.എം.സി സബൂറബീവി
ഏറ്റുവാങ്ങി. കുടുംബശ്രീ അംഗങ്ങളുടെ മക്കളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ+ നേടിയ
+2 വിദ്യര്‍ത്ഥികള്‍ക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജയലക്ഷ്മിയും
എസ്സ്.എസ്സ്.എല്‍.സി വിദ്യര്‍ത്ഥികള്‍ക്ക്
വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആശ്രാമത്ത് ഗോപാലകൃഷ്ണന്‍നായരും ഉപഹാരങ്ങള്‍ നല്‍കി. തൃതല
പഞ്ചായത്ത് അംഗങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൈമണ്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍
ആശംസകള്‍ നേര്‍ന്നു. സി.ഡി.എസ്സ് ചെയര്‍പെര്‍സണ്‍ എം.ജമീലാബീവി സ്വാഗതം പറഞ്ഞു. സി.ഡി.എസ്സ്
മെമ്പര്‍ സെക്രട്ടറി വി.ആര്‍ അജിത്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കൂടുതല്‍ ലിങ്കേജ് വായ്പ നല്‍കിയ ഐ.സി.ഐ.സി.ഐ
ബാങ്കിനും ഫോക്കസ് ഇന്ത്യ പുരസ്‌കാരം നേടിയ വെഞ്ചേമ്പ് സുരേഷ് കുമാറിനും മന്ത്രി ഉപഹാരങ്ങള്‍ നല്‍കി. കുടുംബശ്രീ അംഗങ്ങളുടെ വര്‍ണ്ണാഭമായ ഘോഷയാത്രയും ഉണ്ടായിരുന്നു.
No comments:
Post a Comment