കരവാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആയി ശ്രീ വി .രാജന്‍ തെരഞ്ഞെടുക്കപ്പെട്ടു .കുരിയിലും മുകള്‍ വാര്‍ഡ് അംഗമാണ് ശ്രീ വി .രാജന്‍ . പത്തനാപുരം തഹസില്‍ദാര്‍ തെരഞ്ഞെടുപ്പു വരണാധികാരി ആയിരുന്നു .
MATHRA.P.O,PUNALUR,KOLLAM DISTRICT, KERALA 691315 Phone:0475 2250599,2250499 E-mail:karavaloor@gmail.com
Thursday, December 17, 2009
Monday, December 7, 2009
വാഴവിള വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് - നടപടികള്‍ ആരംഭിച്ചു
വാഴവിള വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചു. വാര്‍ഡ് അംഗം കുമാരി സിന്ദു സോമരാജന്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടന്നു രാജി നല്‍കിയതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത് .കരടു വോട്ടര്‍ പട്ടിക ഡിസംബര്‍ 15 ന് പ്രസിദ്ധീകരിക്കും . അവകാശവാദങ്ങളും ആക്ഷേപങ്ങളും ഡിസംബര്‍ 30 വരെ സ്വീകരിക്കും .അവകാശവാദങ്ങളും ആക്ഷേപങ്ങളും 2010 ജാനുവാരി 8 നകം തീര്‍പ്പാക്കണം .അന്തിമ പട്ടിക 2010 ജനുവരി 15 ന് പ്രസിദ്ധീകരിക്കും .തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും .
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഡിസംബര്‍ 15 ന്
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഡിസംബര്‍ 15 ന് രാവിലെ 11 മണിക്ക് നടക്കും .
Saturday, November 21, 2009
ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്‍റ് രാജി വച്ചു
കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പ്രൊഫ. കെ. ഷാജി സ്ഥാനം രാജി വച്ചു. ഇന്നു വൈകിട്ട് 5
മണിക്കാണ് രാജിക്കത്ത് സെക്രട്ടറിക്ക് നല്കിയത് .രാജിവിവരം സെക്രട്ടറി തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചു.
മണിക്കാണ് രാജിക്കത്ത് സെക്രട്ടറിക്ക് നല്കിയത് .രാജിവിവരം സെക്രട്ടറി തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചു.
Friday, November 20, 2009
കരവാളൂര്‍ ഗ്രമപഞ്ചായത്തിലെ കുടുംബശ്രീസംഗമം & വികസന പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം നടന്നു
കരവാളൂര്‍ ഗ്രമപഞ്ചായത്തിലെ കുടുംബശ്രീസംഗമം & വികസന പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം ബഹു . നിയമ മന്ത്രി എം.വിജയകുമാര്‍ നിര്‍വഹിച്ചു . ഗ്രാമപഞ്ചായത്ത് ആഫീസ് കെട്ടിടം -പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം , സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറി, കുടുംബശ്രീ ആസ്ഥാന മന്ദിരം ,ബാലഭവന്‍ ഹാള്‍ ,മാത്ര 72- നംബര്‍ അംഗനവാടി കെട്ടിടം (ജില്ല പഞ്ചായത് നിര്‍മ്മിച്ചത് ) എന്നിവയുടെ ഉത്ഘാടനം മന്ത്രി നിര്‍വഹിച്ചു . കെ .രാജു എം. എല്‍ .എ അധ്യക്ഷത വഹിച്ചു
കരവാളൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്വാസ്ഥ്യ ഗ്രാമം പദ്ധതിയുടെ ഉത്ഘാടനം നടന്നു
കരവാളൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്വാസ്ഥ്യ ഗ്രാമം പദ്ധതിയുടെ ഉത്ഘാടനം നടന്നു
Saturday, October 24, 2009
സ്വാസ്ത്യ ഗ്രാമം പദ്ധതി - ഉത്‌ഘാടനം നവം 29 ന്
കരവാളൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്വാസ്ത്യ ഗ്രാമം പദ്ധതി ആരോഗ്യ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി ടീച്ചര്‍നവം 29 ന് ഉത്‌ഘാടനം ചെയ്യും .
Monday, August 31, 2009
2009-10 ജനകീയാസൂത്രണ പദ്ധതി അംഗീകരിച്ചു
കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി അംഗീകരിച്ചു .ആഗസ്റ്റ് 25 ലെ ജില്ല ആസൂത്രണ സമിതി യോഗമാണ് പദ്ധതി അംഗീകരിച്ചത് .ഈ.എം.എസ് പാര്‍പ്പിട പദ്ധതി,അംഗനവാടി പോഷകാഹാരം,ആശ്രയ, തുടങ്ങിയ പദ്ധതികളുണ്ട്
Saturday, August 1, 2009
Thursday, July 30, 2009
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന് ഗ്രാമരത്നം 2009 അവാര്‍ഡ്
കരവാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍്ഠ് ശ്രീ.കെ .ഷാജിക്ക് കൊല്ലം ജില്ല കണ്‍സ്യൂമര്‍ പ്രൊട്ടെക്ഷന്‍ കൌണ്‍സില്‍ ഗ്രാമരത്നം 2009 അവാര്‍ഡ് നല്കി .തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ബഹു .തൊഴില്‍ മന്ത്രി ശ്രീ .പി.കെ.ഗുരുദാസന്‍ പങ്കെടുത്ത ചടങ്ങില്‍ വച്ചു അഭിവന്ദ്യ ഡോ .ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയസ് അവാര്‍ഡ് നല്കി
Thursday, July 9, 2009
Monday, June 29, 2009
കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ്സില്‍ ഫ്രണ്ട് ഓഫീസ് (സേവന പ്രദാന ജാലകം) ആരംഭിച്ചു
കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ്സില്‍ സേവന പ്രദാന ജാലകം (ഫ്രണ്ട് ഓഫീസ് ) ഉദ്ഘാടനം ബഹു പഞ്ചായത്ത് പ്രസിഡന്റ് കെ .ഷാജി നിര്‍വഹിച്ചു . വൈസ് പ്രസിഡന്റ് ജമീലബീവി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഓഡിറ്റ് സൂപ്രണ്ട് ശ്രീകുമാര്‍ സേവന പ്രദാന ജാലകം (ഫ്രണ്ട് ഓഫീസ് ) സംവിധാനത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ക്ലാസ്സ് എടുത്തു .
Saturday, June 6, 2009
Monday, June 1, 2009
പ്രവേശനോത്സവം - 2009
കരവാളൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവേശനോത്സവം - 2009 ജൂണ്‍ 1 രാവിലെ 11 മണിക്ക് മാത്ര എസ്. വി . എല്‍ .പി .എസ്സില്‍ നടന്നു .
Saturday, April 18, 2009
ബാലഭവന്‍ - അവധിക്കാല ക്ലാസ്സുകള്‍ - പുതിയ ബാച്ച് ഏപ്രില്‍ 20 ന്
ബാലഭവന്‍ - അവധിക്കാല ക്ലാസ്സുകള്‍ - പുതിയ ബാച്ച് ഏപ്രില്‍ 20 ന് ആരംഭിക്കും . സംഗീതം , ഡാന്‍സ് , തബല ,
ഗിത്താര്‍ ,ചിത്രരചന ,തുടങ്ങിയ ക്ലാസ്സുകള്‍ ആരംഭിക്കുന്നു .
ഗിത്താര്‍ ,ചിത്രരചന ,തുടങ്ങിയ ക്ലാസ്സുകള്‍ ആരംഭിക്കുന്നു .
Monday, March 2, 2009
കരവാളൂര്‍ ഗ്രാമപഞ്ചായത്തില്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി അനുവദിച്ചു
കരവാളൂര്‍ ഗ്രാമപഞ്ചായത്തില്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി അനുവദിച്ചു.
Sunday, March 1, 2009
വാഴവിള അംബേദ്‌കര്‍ കോളനിയില്‍ കോമ്മണ്‍ ഫസിലിറ്റി സെന്റര്‍ - ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചു .
വാഴവിള അംബേദ്‌കര്‍ കോളനിയില്‍ കോമ്മണ്‍ ഫസിലിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ കൊല്ലം ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചു . നിര്‍മ്മാണ ചുമതല കൊല്ലം നിര്‍മ്മിതി കേന്ദ്രത്തിനാണ് .
പണയില്‍ പാലത്തിനു 16 ലക്ഷം രൂപ അനുവദിച്ചു
കരവാളൂര്‍ പണയില്‍ പാലത്തിനു കേരള സര്‍ക്കാര്‍ 16 ലക്ഷം രൂപ അനുവദിച്ചു.
പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഇന്നു വൈകിട്ട് 5 മണിക്ക് ശ്രീ .കെ .രാജു എം .എല്‍. എ നിര്‍വഹിച്ചു .
പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഇന്നു വൈകിട്ട് 5 മണിക്ക് ശ്രീ .കെ .രാജു എം .എല്‍. എ നിര്‍വഹിച്ചു .
Tuesday, February 3, 2009
വൈസ് പ്രസിഡന്റായി ശ്രീമതി ജമീല ബീവി (സി.പി.എം) തിരഞ്ഞെടുക്കപ്പെട്ടു
കരവാളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ശ്രീമതി ജമീല ബീവി (സി.പി.എം) തിരഞ്ഞെടുക്കപ്പെട്ടു . ശ്രീമതി സുമാദേവി (ആര്‍ .എസ് .പി ) രാജി വച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്
Tuesday, January 27, 2009
Subscribe to:
Posts (Atom)