MATHRA.P.O,PUNALUR,KOLLAM DISTRICT, KERALA 691315 Phone:0475 2250599,2250499 E-mail:karavaloor@gmail.com
Tuesday, March 27, 2018
Saturday, March 10, 2018
കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് 2018 – 2019 വികസന സെമിനാര്‍
കരവാളൂര്‍ ഗ്രാമ
പഞ്ചായത്ത് 2018 – 2019 വാര്‍ഷിക പദ്ധതി രൂപികരണവുമായി
ബന്ധപ്പെട്ട വികസന സെമിനാര്‍ കരവാളൂര്‍
ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ശ്രീമതി. രഞ്ജു സുരേഷ് ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി. രാജന്‍ അദ്ധ്യക്ഷനായിരുന്നു. ഗ്രാമ
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. കെ.ജയലക്ഷ്മി സ്വാഗതം ആശംസിച്ചു. വികസന
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ആശ്രാമത്ത് ഗോപാലകൃഷ്ണന്‍ പദ്ധതി
വിശദീകരണം നടത്തി.ഭൂമിയുള്ള ഭവനരഹിതരായ 229 കുടുംബങ്ങള്‍ക്ക് ലൈഫ് ഭവന പദ്ധതിയില്‍
ഉള്‍പ്പെടുത്തി 4 ലക്ഷം രൂപ വീതം 2018- 19 സാമ്പത്തിക വര്‍ഷം വീട് നല്‍കുന്നതാണ്.
ആകെ 13 കോടി 98 ലക്ഷം രൂപ അടങ്കല്‍ തുകയുള്ള പദ്ധതികളാണ് 2018 – 19 വര്‍ഷം
നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്തംഗം ബി.സരോജാദേവി,സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ശ്രീമതി. ശ്രീലത സുന്ദര്‍,
എസ്. ശരത് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശൈലജ, ശ്രീലക്ഷ്മി, ഗ്രാമ
പഞ്ചായത്ത് അംഗങ്ങളായ അനി ജെ.ബാബു, ആശ, രവീന്ദ്രന്‍ നായര്‍, എസ്. മുരുകേശന്‍, സി.
രാജേശ്വരി, എസ്. ബിന്ദു, കെ.എസ്. രാജന്‍പിള്ള, എ. ഗോപി, എസ്. വിദ്യ, എം. നസീറ, കെ.
ജയശ്രീ, സെക്രട്ടറി സൈമണ്‍ ജോര്‍ജ്ജ്, അസിസ്റ്റന്റ് സെക്രട്ടറി വി.ആര്‍.
അജിത്കുമാര്‍, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ വി.സുരേഷ് കുമാര്‍, മാത്ര സര്‍വീസ്
സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി. സിജു, വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ എന്നിവര്‍
ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
Friday, February 23, 2018
മികച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള കായകല്പ് അവാർഡ് കരവാളൂർ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന്
മികച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള കായകല്പ് അവാർഡ് ബഹു.ആരോഗ്യസാമൂഹ്യനീതി വകുപ്പ് മന്ത്രി കെ .കെ ശൈലജ ടീച്ചറിൽ നിന്നും കരവാളൂർ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു വേണ്ടി പ്രസിഡന്റ് വി .രാജനും മെഡിക്കൽ ഓഫീസർ ഡോ .റ്റീന സൂസൻ വര്ഗീസും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് ഏറ്റു വാങ്ങി.ബഹു.വനം വന്യ ജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു സന്നിഹിതനായിരുന്നു. സർക്കാർ ആശുപത്രികളുടെ ശുചിത്വം രോഗനിയന്ത്രണം സേവന നിലവാരം ആശുപത്രി പരിപാലനം എന്നിവയുടെ അടിസ്ഥാനത്തിൽ 250 ഘടകങ്ങൾ മൂന്നു തലങ്ങളിലായി അവലോകനം ചെയ്താണ് അവാർഡ് നിര്ണയിച്ചിട്ടുള്ളത് .2 ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങിയ അവാർഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും മെഡിക്കൽ ഓഫീസർക്കുമൊപ്പം വൈസ് പ്രസിഡന്റ് കെ ജയലക്ഷ്മി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്സ് .ശരത്ചന്ദ്രൻ ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൈമൺ ജോർജ് അസിസ്റ്റന്റ് സെക്രട്ടറി വി.ആർ അജിത്കുമാർ ഹെൽത്ത് ഇൻസ്‌പെക്ടർ എ .സുരേഷ് ബാബു ജെ എച്ച് ഐ ജിജു സാം തുടങ്ങിയവർ ചേർന്ന് ഏറ്റു വാങ്ങി.
Subscribe to:
Posts (Atom)