ജൈവകൃഷിക്കും
മാലിന്യപരിപാലനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാമുഖ്യം നല്‍കിയുള്ള
കരവാളൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 4.5 കോടി രൂപയുടെ 2016-17 വാര്‍ഷിക പദ്ധതിക്ക്
ജില്ല ആസൂത്രണ സമിതി അംഗീകാരം നല്‍കി.ഒ.ഡി.എഫ്
പദ്ധതിയില്‍ 171 കുടുംബങ്ങള്‍ക്ക് കക്കൂസ് നിര്‍മ്മിച്ച് നല്‍കുന്നതിന് 23.25
ലക്ഷം രൂപയും മാലിന്യപരിപാലനത്തിന് 10 ലക്ഷം രൂപയും കുട്ടികളുടെ പോഷകാഹാര
വിതരണത്തിന് 25 ലക്ഷം രൂപയും വിദ്യാഭ്യാസ മേഖലയില്‍ 25 ലക്ഷം രൂപയും വനിതാ ഘടക
പദ്ധതിയില്‍ 35 ലക്ഷം രൂപയും കുട്ടികള്‍ക്കായി 6.35 ലക്ഷം രൂപയും വയോജനങ്ങള്‍,
ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്കായി 7.71 ലക്ഷം രൂപയും യുവജന വികസന പരിപാടിയില്‍
5.75 ലക്ഷം രൂപയും പാലിയേറ്റിവ് കെയര്‍ പദ്ധതിക്കായി 5.65 ലക്ഷം രൂപയും
ചെലവഴിക്കും.14 പേര്‍ക്ക് ആട്ടോറിക്ഷ നല്‍കുന്ന അംഗനശ്രീ പദ്ധതിക്ക് 24.5 ലക്ഷം
രൂപയും കൃഷി മൃഗ സംരക്ഷണ മേഖലയില്‍13.5 ലക്ഷം രൂപയും പട്ടികജാതി വികസന മേഖലയില്‍
66.27ലക്ഷം രൂപയും പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 1.83 ലക്ഷം രൂപയും അടങ്കലുള്ള
പദ്ധതികള്‍ നടപ്പാക്കും.കുടിവെള്ള കിണര്‍ നിര്‍മ്മാണം, ഭുരഹിത ഭവനരഹിത പുനരധിവാസം,
വീട് പുനരുധ്ദാരണം തുടങ്ങിയ
പദ്ധതികളും നടപ്പാക്കും. റോഡുകളുടെ നവീകരണത്തിന് 1.1 കോടി രൂപയുടെ പദ്ധതിക്കും
അംഗീകാരം ലഭിച്ചു.
No comments:
Post a Comment