കരവാളൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ 2017-18 ചേർന്നു .അഞ്ചൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് ഉദ്‌ഘാടനം ചെയ്തു .ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. രാജൻ അധ്യക്ഷനായിരുന്നു .വൈസ് പ്രസിഡന്റ് കെ .ജയലക്ഷ്മി സ്വാഗതം പറഞ്ഞു .വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആശ്രാമത്തു ഗോപാലകൃഷ്ണൻ നായർ കരട് വികസനരേഖ അവതരിപ്പിച്ചു .അസിസ്റ്റന്റ് സെക്രട്ടറി അജിത്കുമാർ വി.ആർ 2017-18 ലേക്കുള്ള കരട് പദ്ധതി അവതരിപ്പിച്ചു .ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ശ്രീലത സുന്ദർ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശരത്ചന്ദ്രൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനി.ജെ.ബാബു ,ആശ ,രവീന്ദ്രൻ നായർ ,മുരുകേശൻ ,രാജേശ്വരി ,ബിന്ദു ,കെ.എസ് രാജൻ പിള്ള ,എ .ഗോപി ,വിദ്യ .നസീറ ,ജയശ്രീ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൈമൺ ജോർജ് ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി .സുരേഷ്‌കുമാർ തുടങ്ങിയവർ ഗ്രൂപ്പ് ചർച്ചക്കും ക്രോഡീകരണത്തിനും നേതൃത്വം നൽകി .
No comments:
Post a Comment