MATHRA.P.O,PUNALUR,KOLLAM DISTRICT, KERALA 691315 Phone:0475 2250599,2250499 E-mail:karavaloor@gmail.com
Saturday, September 6, 2014
Tuesday, July 1, 2014
മികച്ച പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌കാരം 2014 (ഒന്നാം സ്ഥാനം )കരവാളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന്
സംസ്ഥാനത്തെ മികച്ച പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌കാരം 2014 (ഒന്നാം സ്ഥാനം )കരവാളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന് ലഭിച്ചു.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം പരിസ്ഥിതിദിനമായ ജൂണ്‍ 5ന് ഏറണാകുളത്ത് കലൂരിലുള്ള ഐ എം എ ഹാളില് പകല് 11 മണിക്ക് നടക്കുന്ന ചടങ്ങില് വച്ച് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ സുരേഷ് കുമാർ മെഡിക്കൽ ഓഫീസർ ഡോ . റാണിചന്ദ്ര ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേർസണ്‍ ശ്രീമതി ശോശാമ്മ ഉമ്മൻ തുടങ്ങിയവർ ചേർന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനിൽ നിന്നും ഏറ്റുവാങ്ങി
Wednesday, June 4, 2014
മികച്ച പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌കാരം 2014(ഒന്നാം സ്ഥാനം) കരവാളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന് ലഭിച്ചു.
സംസ്ഥാനത്തെ മികച്ച പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌കാരം 2014 (ഒന്നാം സ്ഥാനം )കരവാളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന് ലഭിച്ചു.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം പരിസ്ഥിതിദിനമായ ജൂണ്‍ 5ന് ഏറണാകുളത്ത് കലൂരിലുള്ള ഐ എം എ ഹാളില് പകല് 11 മണിക്ക് നടക്കുന്ന ചടങ്ങില് വച്ച് വിതരണം ചെയ്യും
Saturday, March 1, 2014
13.96 കോടി രൂപ വരവും 13.71 കോടി ചെലവും 24.75 ലക്ഷം രൂപ മിച്ചവും കണക്കാക്കുന്ന 2014-15 വര്‍ഷത്തെ ബഡ്ജറ്റിന് അംഗീകാരം
കാര്‍ഷികമേഖലയ്ക്ക് കൂടുതല്‍ തുക ചെലവഴിക്കുമെന്നും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യത ഉപയോഗിച്ച് തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കുമെന്നും വാഗ്ദാനംചെയ്തുകൊണ്ട് കരവാളൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഉപാധ്യക്ഷന്‍ ജി.സുരേഷ്‌കുമാര്‍ 2014-15 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 13.96 കോടി രൂപ വരവും 13.71 കോടി ചെലവും 24.75 ലക്ഷം രൂപ മിച്ചവും കണക്കാക്കുന്നതാണ് ബജറ്റ്.
പഞ്ചായത്തില്‍ സമ്പൂര്‍ണമായും തെരുവുവിളക്കുകള്‍ സ്ഥാപിക്കും. പഞ്ചായത്തിനെ മാലിന്യരഹിതമാക്കും. ഔഷധസസ്യക്കൃഷിയ്ക്ക് പ്രോത്സാഹനം നല്‍കും. പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ മേളകളില്‍ മികവ് തെളിയിക്കുന്നതിനുള്ള പരിശീലന പരിപാടി നടപ്പാക്കും. പി.എസ്.സി. പരിശീലനകേന്ദ്രം, തൊഴില്‍ മാര്‍ഗനിര്‍ദ്ദേശ കേന്ദ്രം എന്നിവ തുടങ്ങും. നിരപ്പത്ത്, തേവിയോട് അങ്കണവാടികള്‍, തിരുവഴിമുക്ക് ആരോഗ്യ ഉപകേന്ദ്രം, മൃഗാസ്പത്രി എന്നിവയ്ക്ക് പുതിയ കെട്ടിടം നിര്‍മിക്കും. കരവാളൂരില്‍ പണം കൊടുത്ത് ഉപയോഗിക്കാവുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ സ്ഥാപിക്കും തുടങ്ങിയവയാണ് ബജറ്റിലെ മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍. ബജറ്റ് അവതരണയോഗത്തില്‍ പ്രസിഡന്റ് ജസ്സി രാജു അധ്യക്ഷയായി.
Tuesday, January 7, 2014
അന്യ സംസ്ഥാന തൊഴിലാളികളുടെ ഹെല്‍ത്ത് കാര്‍ഡ് വിതരണം ജില്ലാ തല ഉത്ഘാടനം കരവാളൂരിൽ നടന്നു
കൊല്ലം ജില്ലയിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ ഹെല്‍ത്ത് കാര്‍ഡ് വിതരണത്തിന്റെ ഉത്ഘാടനം 04.01.2013 ശനിയാഴ്ച കരവാളൂര്‍ ഗ്രാമപഞ്ചായത്തില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എസ് ജയമോഹന്‍ അവര്‍കളുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെച്ച് ബഹു.കൊല്ലം എം.പി ശ്രീ. പീതാംബരക്കുറുപ്പ് നിര്‍വഹിച്ചു. ബഹു.കൊട്ടാരക്കര എം.എല്‍.എ ശ്രീമതി ഐഷ പോറ്റി, ബഹു കൊല്ലം മേയര്‍ ശ്രീമതി പ്രസന്ന ഏണസ്റ്റ്, ബഹു കൊല്ലം ജില്ലാ കലക്ടര്‍ ബി.മോഹനന്‍ ഐ.എ.എസ് , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജെസ്സി രാജു, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ശ്രീ സി.ആര്‍ സുരേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ കെ.അനില്‍കുമാര്‍, ജില്ലാ,ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഉത്ഘാടനത്തോട് അനുബന്ധിച്ച് ബാന്റ് മേളം, മുത്തുക്കുട,ചെണ്ട മേളം എന്നിവയുടെ അകമ്പടിയോടു കൂടി കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവര്‍ അണിനിരന്ന വര്‍ണ്ണാഭമായ ഘോഷയാത്ര നടന്നു.
കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് ഇനി സമ്പൂര്‍ണ്ണ പെന്‍ഷന്‍ പഞ്ചായത്ത്.
കരവാളൂര്‍ ഗ്രാമ പഞ്ചായത്തിലെ 1970 മുതലുള്ള ജനന മരണ വിവാഹ രജിസ്ട്രേഷനുകള്‍ കമ്പ്യൂട്ടര്‍വല്ക്കരിച്ചു.
കരവാളൂര്‍ ഗ്രാമപഞ്ചായത്തിലെ 1970 മുതലുള്ള ജനനമരണ വിവാഹ രജിസ്ട്രെഷനുകള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വല്ക്കരിച്ചതിന്റെ ഉത്ഘാടനം 04.01.2013 ശനിയാഴ്ച കരവാളൂര്‍ ഗ്രാമപഞ്ചായത്തില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എസ് ജയമോഹന്‍ അവര്‍കളുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെച്ച് ബഹു കൊല്ലം ജില്ലാ കലക്ടര്‍ ബി.മോഹനന്‍ ഐ.എ.എസ്. നിര്‍വഹിച്ചു. ബഹു.കൊല്ലം എം.പി ശ്രീ. പീതാംബരക്കുറുപ്പ് , ബഹു.കൊട്ടാരക്കര എം.എല്‍.എ ശ്രീമതി ഐഷ പോറ്റി,ബഹു കൊല്ലം മേയര്‍ ശ്രീമതി പ്രസന്ന ഏണസ്റ്റ്ബ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജെസ്സി രാജു, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ശ്രീ സി.ആര്‍ സുരേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ കെ.അനില്‍കുമാര്‍, ജില്ലാ,ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.Wednesday, January 1, 2014
Subscribe to:
Posts (Atom)