Saturday, December 22, 2012

വാര്‍ഷിക പദ്ധതിക്ക് ഡി പി സി അംഗീകാരം

കരവാളൂര്‍ ഗ്രാമപഞ്ചായത്ത്‌  2012-13 വാര്‍ഷിക പദ്ധതിക്ക്  ഡി പി സി അംഗീകാരം നല്‍കി .ഇന്ന് ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗമാണ് 4.13 കോടി രൂപ  ആകെ അടങ്കലുള്ള  വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കിയത് .

Thursday, December 6, 2012

വാര്‍ഷിക പദ്ധതി 2012-13 നു ഭരണാനുമതി നല്‍കി

 കരവാളൂര്‍ ഗ്രാമ പഞ്ചായത്ത്‌  വാര്‍ഷിക പദ്ധതി 2012-13 നു ഭരണാനുമതി നല്‍കി .  ഇന്ന്  ചേര്‍ന്ന ഭരണ സമിതി യോഗമാണ്  ഭരണാനുമതി നല്‍കിയത് 

Wednesday, December 5, 2012

വട്ടമണ്‍ വാര്‍ഡ് മെമ്പര്‍ ആയി ലക്ഷ്മി തെരഞ്ഞെടുക്കപ്പെട്ടു

ട്ടമണ്‍ വാര്‍ഡ്  മെമ്പര്‍  ആയി  ലക്ഷ്മി  തെരഞ്ഞെടുക്കപ്പെട്ടു .243 വോട്ടിന്‍റെ  ഭൂരിപക്ഷത്തിലാണ് ലക്ഷ്മി വിജയിച്ചത് . ലക്ഷ്മിക്ക് (കോണ്‍ഗ്രസ്‌ ഐ )  595 വോട്ടും എതിര്‍  സ്ഥാനാര്‍ഥി  എലിസബത്തിനു  (സി പി ഐ  സ്വതന്ത്ര ) 292 വോട്ടും ലഭിച്ചു 5 വോട്ട്  അസാധുവായി . അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന  വോട്ടെണ്ണലിന്   വരണാധികാരി മുട്ടറ  ഉദയഭാനു (അടീഷണല്‍ തഹസില്‍ദാര്‍ ,പത്തനാപുരം താലൂക്ക് ) ഉപ വരണാധികാരി  ജോഷ്വ ജേക്കബ് (സെക്രട്ടറി ,കരവാളൂര്‍  ഗ്രാമ പഞ്ചായത്ത്‌  ) എന്നിവര്‍ നേതൃത്വം നല്‍കി .വട്ടമണ്‍ വാര്‍ഡ്‌ പ്രതിനിധി മറിയാമ്മ വര്‍ഗ്ഗീസ്  (കോണ്‍ഗ്രസ്‌  ഐ ) അന്തരിച്ചതിനെതുടര്‍ന്നാണ്  തെരഞ്ഞെടുപ്പു  വേണ്ടി വന്നത് .