Saturday, December 22, 2012

വാര്‍ഷിക പദ്ധതിക്ക് ഡി പി സി അംഗീകാരം

കരവാളൂര്‍ ഗ്രാമപഞ്ചായത്ത്‌  2012-13 വാര്‍ഷിക പദ്ധതിക്ക്  ഡി പി സി അംഗീകാരം നല്‍കി .ഇന്ന് ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗമാണ് 4.13 കോടി രൂപ  ആകെ അടങ്കലുള്ള  വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കിയത് .

Thursday, December 6, 2012

വാര്‍ഷിക പദ്ധതി 2012-13 നു ഭരണാനുമതി നല്‍കി

 കരവാളൂര്‍ ഗ്രാമ പഞ്ചായത്ത്‌  വാര്‍ഷിക പദ്ധതി 2012-13 നു ഭരണാനുമതി നല്‍കി .  ഇന്ന്  ചേര്‍ന്ന ഭരണ സമിതി യോഗമാണ്  ഭരണാനുമതി നല്‍കിയത് 

Wednesday, December 5, 2012

വട്ടമണ്‍ വാര്‍ഡ് മെമ്പര്‍ ആയി ലക്ഷ്മി തെരഞ്ഞെടുക്കപ്പെട്ടു

ട്ടമണ്‍ വാര്‍ഡ്  മെമ്പര്‍  ആയി  ലക്ഷ്മി  തെരഞ്ഞെടുക്കപ്പെട്ടു .243 വോട്ടിന്‍റെ  ഭൂരിപക്ഷത്തിലാണ് ലക്ഷ്മി വിജയിച്ചത് . ലക്ഷ്മിക്ക് (കോണ്‍ഗ്രസ്‌ ഐ )  595 വോട്ടും എതിര്‍  സ്ഥാനാര്‍ഥി  എലിസബത്തിനു  (സി പി ഐ  സ്വതന്ത്ര ) 292 വോട്ടും ലഭിച്ചു 5 വോട്ട്  അസാധുവായി . അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന  വോട്ടെണ്ണലിന്   വരണാധികാരി മുട്ടറ  ഉദയഭാനു (അടീഷണല്‍ തഹസില്‍ദാര്‍ ,പത്തനാപുരം താലൂക്ക് ) ഉപ വരണാധികാരി  ജോഷ്വ ജേക്കബ് (സെക്രട്ടറി ,കരവാളൂര്‍  ഗ്രാമ പഞ്ചായത്ത്‌  ) എന്നിവര്‍ നേതൃത്വം നല്‍കി .വട്ടമണ്‍ വാര്‍ഡ്‌ പ്രതിനിധി മറിയാമ്മ വര്‍ഗ്ഗീസ്  (കോണ്‍ഗ്രസ്‌  ഐ ) അന്തരിച്ചതിനെതുടര്‍ന്നാണ്  തെരഞ്ഞെടുപ്പു  വേണ്ടി വന്നത് .

Friday, November 2, 2012

വട്ടമണ്‍ വാര്‍ഡില്‍ ഡിസംബര്‍ നാലിന് ഉപതിരഞ്ഞെടുപ്പ്

കരവാളൂരിലെ വട്ടമണ്‍ വാര്‍ഡില്‍ ഡിസംബര്‍ നാലിന് ഉപതിരഞ്ഞെടുപ്പ്.നവംബര് ‍7 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. പത്രിക 14 വരെ നല്‍കാം. സൂക്ഷ്മപരിശോധന 15 ന്. സ്ഥാനാര്‍ത്ഥിത്വം 17 വരെ പിന്‍വലിക്കാം. വോട്ടെണ്ണല്‍ ഡിസംബര്‍ അഞ്ചിന്. സ്ഥാനാര്‍ത്ഥികള്‍ ജനുവരി മൂന്നിനകം ചെലവ് കണക്ക് നല്‍കണം.വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ മാതൃക പെരുമാറ്റചട്ടം പ്രാബല്യത്തില്‍ വന്നു.വട്ടമണ്‍‍ വാര്‍ഡ്‌ പ്രതിനിധി മറിയാമ്മ വര്‍ഗ്ഗീസ് അന്തരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പു വേണ്ടി വന്നത് .

Monday, October 29, 2012

നീലാമ്മാള്‍ റോഡ്‌ ഉദ്ഘാടനം ചെയ്തു

രവാളൂര്‍ ഗ്രാമ പഞ്ചായത്തിലെ   നീലാമ്മാള്‍ റോഡ്‌ ജില്ലാപഞ്ചായത്ത്  

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  എസ്    ജയമോഹന്‍  ഉദ്ഘാടനം  ചെയ്തു.

കൊല്ലം ജില്ലാപഞ്ചായത്ത്‌ 13 ലക്ഷം രൂപ മുടക്കിയാണ് റോഡ്‌ ടാര്‍ ചെയ്തു യാത്രായോഗ്യമാക്കിയത് .

Monday, September 24, 2012

വികസന സെമിനാര്‍ സെപ്റ്റംബര്‍ 25 ന് മാത്ര ഗവ .എസ് .വി .എല്‍ .പി .എസ് ഹാളില്‍

കരവാളൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ സെപ്റ്റംബര്‍ 25 ന് രാവിലെ 11 മണിക്ക് മാത്ര ഗവ .എസ് .വി .എല്‍ .പി .എസ് ഹാളില്‍ അഡ്വ .കെ .രാജു എം .എല്‍ .എ ഉത്ഘാടനം  ചെയ്യും. ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ എസ് ജയമോഹന്‍ മുഖ്യ പ്രഭാഷണം നടത്തും .പ്രസിടന്റ്റ് ശ്രീമതി ബി .പ്രമീളകുമാരി ചടങ്ങില്‍ അധ്യക്ഷ ആയിരിക്കും .വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പെര്‍സണ്‍ ശ്രീമതി സരോജ ദേവി കരടു പദ്ധതി അവതരിപ്പിക്കും .

Thursday, September 20, 2012

ശ്രീമതി ശോശാമ്മ ഉമ്മന്‍ ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍


കരവാളൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ആയി ശ്രീമതി ശോശാമ്മ ഉമ്മന്‍ ( കോണ്‍ഗ്രസ്  ഐ ) തെരഞ്ഞെടുക്കപ്പെട്ടു. .

Monday, September 17, 2012

വട്ടമണ്ണ്‍ വാര്‍ഡില്‍ കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കരവാളൂര്‍ ഗ്രാമപഞ്ചായത്  വട്ടമണ്ണ്‍  വാര്‍ഡില്‍ തെരഞ്ഞെടുപ്പ്  നടപടികള്‍  ആരംഭിച്ചു .ഇന്ന്  കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു .1.10.2012 വരെ ആക്ഷേപങ്ങളും അപേക്ഷകളും നല്‍കാം .19.10.2012 നു അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും .വട്ടമണ്ണ്‍  വാര്‍ഡ്‌ പ്രതിനിധി മറിയാമ്മ വര്‍ഗ്ഗീസ്  അന്തരിച്ചതിനെതുടര്‍ന്നാണ് തെരഞ്ഞെടുപ്പു വേണ്ടി വന്നത് .

ആദരാഞ്ജലികള്‍

കരവാളൂര്‍ ഗ്രാമ പഞ്ചായത്ത്‌  മുന്‍ പ്രസിഡണ്ട്‌                                                                 സി .രാജശേഖരന്‍പിള്ള  അന്തരിച്ചു .1982 -84 കാലയളവില്‍ പ്രസിഡണ്ട്‌ ആയിരുന്നു .ആദരാഞ്ജലികള്‍ 

Friday, September 14, 2012

ആദരാഞ്ജലികള്‍

കരവാളൂര്‍ ഗ്രാമ പഞ്ചായത്ത്‌  മുന്‍ പ്രസിഡണ്ട്‌ എന്‍.സുഭാഷ്പിള്ള   അന്തരിച്ചു .1984 -1995 കാലയളവില്‍ പ്രസിഡണ്ട്‌ ആയിരുന്നു ആദരാഞ്ജലികള്‍   

Tuesday, August 28, 2012

ആരോഗ്യവും വിദ്യാഭ്യാസവും സ്ടാന്റിംഗ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ മറിയാമ്മവര്‍ഗ്ഗീസ്‌ അന്തരിച്ചു . ആദരാഞ്ജലികള്‍

കരവാളൂര്‍ ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യവും വിദ്യാഭ്യാസവും  സ്ടാന്റിംഗ്  കമ്മിറ്റി  ചെയര്‍പേര്‍സണ്‍ മറിയാമ്മവര്‍ഗ്ഗീസ്‌  അന്തരിച്ചു പൊതുരംഗത്ത്നിറസാന്നിധ്യമായിരുന്ന                                                          മറിയാമ്മമെമ്പര്‍ക്ക് ആദരാഞ്ജലികള്‍ ..

Friday, June 8, 2012

സംസ്ഥാനത്തെ മികച്ച പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌കാരം കരവാളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന് ലഭിച്ചു.

സംസ്ഥാനത്തെ മികച്ച പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌കാരം കരവാളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന് ലഭിച്ചു.
അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം പരിസ്ഥിതിദിനമായ ജൂണ്‍ 5ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍വച്ച് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.പ്രമീളാകുമാരിയും മെഡിക്കല്‍ ഓഫീസര്‍ ഡോ. റാണി ചന്ദ്രനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍നിന്ന് ഏറ്റുവാങ്ങി

Tuesday, February 21, 2012

കുടുംബശ്രീഗ്രുപ്പിന്റെ കൊയ്തുത്സവം

 കരവാളൂര്‍ ഗ്രാമപഞ്ചായത്തിലെ കുരിയിലും മുകള്‍ വാര്‍ഡില്‍ കുടുംബശ്രീഗ്രുപ്പിന്റെ കൊയ്തുത്സവം നടന്നു .ഉത്ഘാടനം  എം എല്‍ എ നിര്‍വഹിച്ചു