ശ്രീ.വി .രാജന്(സി.പി.ഐ) കരവാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.19/11/2015 ന് രാവിലെ 11 മണിക്ക് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശ്രീ.രാജന്(സി.പി.ഐ),ശ്രീ.രാജന്‍പിള്ള (സ്വതന്ത്രന്) എന്നിവര്‍ക്ക് 8 വീതം വോട്ടുകള്‍ വന്നതിനെ തുടര്‍ന്ന് വരണാധികാരി ശ്രീ.ഉണ്ണികൃഷ്ണന് (ഉപജില്ലാവിദ്യാഭ്യാസഓഫീസര്‍,പുനലൂര്‍) നറുക്കെടുപ്പ് നടത്തിയാണ് കുരിയിലുംമുകള്‍ വാര്‍ഡ് പ്രതിനിധിയായ ശ്രീ.വി.രാജനെ പ്രസിഡന്റായി പ്രഖ്യാപിച്ചത്.
ഉച്ചക്ക് 2 മണിക്ക് നടന്ന
വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശ്രീമതി.കെ .ജയലക്ഷ്മി(സി.പി.ഐ(എം) ശ്രീമതി നസീറ(സ്വതന്ത്ര) എന്നിവര്‍ക്ക് 8 വീതം വോട്ടുകള്‍ വന്നതിനെ തുടര്‍ന്ന് വരണാധികാരി നറുക്കെടുപ്പ് നടത്തി വഴവിള വാര്‍ഡ് പ്രതിനിധിയായ ശ്രീമതി.കെ .ജയലക്ഷ്മിയെ(സി.പി.ഐ(എം)വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.