Tuesday, January 7, 2014

അന്യ സംസ്ഥാന തൊഴിലാളികളുടെ ഹെല്‍ത്ത് കാര്‍ഡ്‌ വിതരണം ജില്ലാ തല ഉത്ഘാടനം കരവാളൂരിൽ  നടന്നു 

കൊല്ലം ജില്ലയിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ ഹെല്‍ത്ത് കാര്‍ഡ്‌ വിതരണത്തിന്റെ ഉത്ഘാടനം 04.01.2013 ശനിയാഴ്ച കരവാളൂര്‍ ഗ്രാമപഞ്ചായത്തില്‍ വെച്ച്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ എസ് ജയമോഹന്‍ അവര്‍കളുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെച്ച്  ബഹു.കൊല്ലം എം.പി ശ്രീ. പീതാംബരക്കുറുപ്പ് നിര്‍വഹിച്ചു. ബഹു.കൊട്ടാരക്കര എം.എല്‍.എ ശ്രീമതി ഐഷ പോറ്റി, ബഹു കൊല്ലം മേയര്‍ ശ്രീമതി പ്രസന്ന ഏണസ്റ്റ്, ബഹു കൊല്ലം ജില്ലാ കലക്ടര്‍ ബി.മോഹനന്‍ ഐ.എ.എസ് , ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ജെസ്സി രാജു, പഞ്ചായത്ത്‌ ഡെപ്യുട്ടി ഡയറക്ടര്‍ ശ്രീ സി.ആര്‍ സുരേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ കെ.അനില്‍കുമാര്‍, ജില്ലാ,ബ്ലോക്ക്‌,ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങള്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 

ഉത്ഘാടനത്തോട് അനുബന്ധിച്ച് ബാന്റ് മേളം, മുത്തുക്കുട,ചെണ്ട മേളം എന്നിവയുടെ അകമ്പടിയോടു കൂടി കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവര്‍ അണിനിരന്ന വര്‍ണ്ണാഭമായ ഘോഷയാത്ര നടന്നു. 


യോഗത്തില്‍ വെച്ച് ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ശ്രീ ജോഷ്വ ജേക്കബ്‌, പുനലൂര്‍ താലുക്ക് ആശുപത്രി സുപ്രണ്ട് ഡോക്ടര്‍ ഷാഹിര്‍ഷ , കരവാളൂര്‍ പി.എച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ റാണി ചന്ദ്ര എന്നിവരെ ആദരിച്ചു.

കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് ഇനി സമ്പൂര്‍ണ്ണ പെന്‍ഷന്‍ പഞ്ചായത്ത്.


കരവാളൂര്‍ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ പെന്‍ഷന്‍ പഞ്ചായത്തായി  04.01.2013 ശനിയാഴ്ച കരവാളൂര്‍ ഗ്രാമപഞ്ചായത്തില്‍ വെച്ച്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ എസ് ജയമോഹന്‍ അവര്‍കളുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെച്ച്  ബഹു കൊല്ലം മേയര്‍ ശ്രീമതി പ്രസന്ന ഏണസ്റ്റ് പ്രഖ്യാപിച്ചു. ബഹു.കൊല്ലം  എം.പി ശ്രീ. പീതാംബരക്കുറുപ്പ് ബഹു.കൊട്ടാരക്കര എം.എല്‍.എ ശ്രീമതി ഐഷ പോറ്റി, , ബഹു കൊല്ലം ജില്ലാ കലക്ടര്‍ ബി.മോഹനന്‍ ഐ.എ.എസ് , ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ജെസ്സി രാജു, പഞ്ചായത്ത്‌ ഡെപ്യുട്ടി ഡയറക്ടര്‍ ശ്രീ സി.ആര്‍ സുരേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ കെ.അനില്‍കുമാര്‍, ജില്ലാ,ബ്ലോക്ക്‌,ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങള്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കരവാളൂര്‍ ഗ്രാമ പഞ്ചായത്തിലെ 1970 മുതലുള്ള ജനന മരണ വിവാഹ രജിസ്ട്രേഷനുകള്‍ കമ്പ്യൂട്ടര്‍വല്ക്കരിച്ചു.

കരവാളൂര്‍ ഗ്രാമപഞ്ചായത്തിലെ 1970 മുതലുള്ള ജനനമരണ വിവാഹ രജിസ്ട്രെഷനുകള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വല്ക്കരിച്ചതിന്റെ ഉത്ഘാടനം   04.01.2013 ശനിയാഴ്ച കരവാളൂര്‍ ഗ്രാമപഞ്ചായത്തില്‍ വെച്ച്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ എസ് ജയമോഹന്‍ അവര്‍കളുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെച്ച്   ബഹു കൊല്ലം ജില്ലാ കലക്ടര്‍ ബി.മോഹനന്‍ ഐ.എ.എസ്.  നിര്‍വഹിച്ചു. ബഹു.കൊല്ലം  എം.പി ശ്രീ. പീതാംബരക്കുറുപ്പ് , ബഹു.കൊട്ടാരക്കര എം.എല്‍.എ ശ്രീമതി ഐഷ പോറ്റി,ബഹു കൊല്ലം മേയര്‍ ശ്രീമതി പ്രസന്ന ഏണസ്റ്റ്ബ , ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ജെസ്സി രാജു, പഞ്ചായത്ത്‌ ഡെപ്യുട്ടി ഡയറക്ടര്‍ ശ്രീ സി.ആര്‍ സുരേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ കെ.അനില്‍കുമാര്‍, ജില്ലാ,ബ്ലോക്ക്‌,ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങള്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Wednesday, January 1, 2014