കരവാളൂരിലെ വട്ടമണ്‍ വാര്‍ഡില്‍ ഡിസംബര്‍ നാലിന് ഉപതിരഞ്ഞെടുപ്പ്.നവംബര്‍ 7 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. പത്രിക 14 വരെ നല്‍കാം. സൂക്ഷ്മപരിശോധന 15 ന്. സ്ഥാനാര്‍ത്ഥിത്വം 17 വരെ പിന്‍വലിക്കാം. വോട്ടെണ്ണല്‍ ഡിസംബര്‍ അഞ്ചിന്. സ്ഥാനാര്‍ത്ഥികള്‍ ജനുവരി മൂന്നിനകം ചെലവ് കണക്ക് നല്‍കണം.വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ മാതൃക പെരുമാറ്റചട്ടം പ്രാബല്യത്തില്‍ വന്നു.വട്ടമണ്‍ വാര്‍ഡ് പ്രതിനിധി മറിയാമ്മ വര്‍ഗ്ഗീസ് അന്തരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പു വേണ്ടി വന്നത് .