MATHRA.P.O,PUNALUR,KOLLAM DISTRICT, KERALA 691315 Phone:0475 2250599,2250499 E-mail:karavaloor@gmail.com
Thursday, October 30, 2008
കേരളോത്സവം നവംബര്‍ 1 നു കരവാളൂരില്‍ വച്ചു നടത്തുന്നു.
കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവം നവംബര്‍ 1 നു കരവാളൂര്‍ ഗവ. എല്‍. പി.എസ്സില്‍ വച്ചു നടക്കുന്നു.
Wednesday, October 22, 2008
വികസന സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍മാനായി ശ്രീ. എസ്.മധു തിരഞ്ഞെടുക്കപ്പെട്ടു
കരവാളൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍മാനായി ശ്രീ. എസ്.മധു (സി .പി.ഐ ) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു . ശ്രീമതി ജമീല ബീവി (സി.പി.എം) രാജി വച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത് . ഇന്നു പകല്‍ 3 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.ഷാജി അധ്യക്ഷനായിരുന്നു .
Sunday, October 19, 2008
കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് അന്തിമ ബി.പി.എല്‍ ലിസ്റ്റ് 2008 പ്രസിദ്ധീകരിച്ചു
കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് അന്തിമ ബി.പി.എല്‍ ലിസ്റ്റ് 2008 പ്രസിദ്ധീകരിച്ചു. ആക്ഷേപമോ പരാതിയോ ഉള്ളവര്‍ ഒക്ടോബര്‍ 31 നകം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കണം
Wednesday, October 15, 2008
കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍മ്മല്‍ ഗ്രാമ പുരസ്കാരം നേടി .
കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് കേന്ദ്ര സര്‍ക്കാരിന്റെ 2007 -08 നിര്‍മ്മല്‍ ഗ്രാമ പുരസ്കാരം നേടി .5ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്നതാണ് അവാര്‍ഡ് .
സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനുള്ള അവാര്‍ഡാണ് നിര്‍മല്‍ പുരസ്കാരം.ഡിസംബര്‍ 8 നു പൂനയില്‍ നടക്കുന്ന ചടങ്ങില്‍ വച്ചു ബഹു . രാഷ്ട്രപതി ശ്രീമതി പ്രതിഭ പാട്ടീല്‍ പുരസ്കാരം സമ്മാനിക്കും .
സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനുള്ള അവാര്‍ഡാണ് നിര്‍മല്‍ പുരസ്കാരം.ഡിസംബര്‍ 8 നു പൂനയില്‍ നടക്കുന്ന ചടങ്ങില്‍ വച്ചു ബഹു . രാഷ്ട്രപതി ശ്രീമതി പ്രതിഭ പാട്ടീല്‍ പുരസ്കാരം സമ്മാനിക്കും .
അവാര്‍ഡ് തുക ശുചിത്വ സംവിധാനങ്ങളുടെ മെച്ചപ്പെടുത്തലിനും മറ്റുമായി വിനിയോഗിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് പ്രസിഡന്റ് കെ ഷാജി പറഞ്ഞു
Subscribe to:
Posts (Atom)