Saturday, February 20, 2010

കരവാളൂര്‍ ഗ്രാമപഞ്ചായത്തിന് 2007 -08 വര്‍ഷത്തെ കൊല്ലം ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി സമ്മാനിച്ചു. കണ്ണൂര്‍ ദിനേശ് ഹാളില്‍ നടന്ന ചടങ്ങില്‍ ബഹു .തദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി യില്‍ നിന്നും സ്വരാജ് ട്രോഫിയും 10 ലക്ഷം രൂപയുമടങ്ങുന്ന അവാര്‍ഡ്‌ കരവാളൂര്‍ ഗ്രാമ പഞ്ചായത്തു പ്രസിഡന്റും മുന്‍ പ്രസിടന്റുമാരും സെക്രട്ട റിയും ചേര്‍ന്ന് ബഹു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ പാലോളി മുഹമ്മദ്‌ കുട്ടിയില്‍ നിന്നും കണ്ണൂരില്‍ വച്ചു ഏ റ്റു വാങ്ങി

കരവാളൂര്‍ ഗ്രാമപഞ്ചായത്തിന് 2007 -08 വര്‍ഷത്തെ കൊല്ലം ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി സമ്മാനിച്ചു. കണ്ണൂര്‍ ദിനേശ് ഹാളില്‍ നടന്ന ചടങ്ങില്‍ ബഹു .തദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി യില്‍ നിന്നും സ്വരാജ് ട്രോഫിയും 10 ലക്ഷം രൂപയുമടങ്ങുന്ന അവാര്‍ഡ്‌ പ്രസിഡന്റ്‌ ശ്രീ .വി .രാജന്‍ , സെക്രട്ടറി ശ്രീ വി .മോഹനന്‍പിള്ള ,മുന്‍ പ്രസിടന്റ്മാരായ ശ്രീ കെ .ഷാജി ,ശ്രീ ജോസഫ്‌ മാത്യു ,സ്ടാണ്ടിംഗ്കമ്മിറ്റി ചെയര്‍മാന്‍ ആശ്രമത്തു ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി . 2010 വര്‍ഷത്തെ പഞ്ചായത്ത്‌ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് അവാര്‍ഡ്‌ വിതരണം നടന്നത് . ഇതോടനുബന്ധിച്ച് കരവാളൂര്‍ ഗ്രാമപഞ്ചായത്തിലെ വികസന നേട്ടങ്ങളുടെ ഫോട്ടോ പ്രദര്‍ശനം ഉണ്ടായിരുന്നു

Thursday, February 11, 2010

കരവാളൂര്‍ ഫെസ്റ്റ് ഫെബ്രുവരി 14 ന് കൊടിയേറുന്നു.

കരവാളൂര്‍ ഗ്രാമപഞ്ചായത്ത്  കരവാളൂര്‍  ഫെസ്റ്റ് 2010 സംഘടിപ്പിക്കുന്നു .ഫെബ്രുവരി 14 ന് കൊടിയേറുന്ന ഫെസ്റ്റ് അഡ്വക്കേറ്റ് കെ .രാജു എം .എല്‍ .എ ഉദ്ഘാടനം ചെയ്യും .ഫെബ്രുവരി 14 ,15 ,16 തീയതികളില്‍ കരവാളൂര്‍ പി .എച് .സി ഗ്രൌണ്ടിലാണ് ഫെസ്റ്റ് നടക്കുന്നത് .സമഗ്ര കാര്‍ഷിക പ്രദര്‍ശന വിപണന മേള ,മൃഗസംരക്ഷണമേള ,കുടുംബശ്രീ മേള കാര്‍ഷികസെമിനാര്‍ ,മൃഗസംരക്ഷണസെമിനാര്‍ ,കന്നുകാലിപ്രദര്‍ശനം,എന്നിവയെല്ലാം ചേര്‍ന്നുള്ള കരവാളൂര്‍ ഫെസ്റ്റിന്റെ സമാപനയോഗം ഫെബ്രുവരി 16 ന്  വൈകിട്ട് 4 ന്  .എന്‍ .പീതാംബരക്കുറുപ്പ് എം .പി ഉദ്ഘാടനം ചെയ്യും .

Monday, February 1, 2010

കരവാളൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2010-11

കരവാളൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2010-11 ന് പഞ്ചായത്ത്‌ കമ്മിറ്റി അംഗീകാരം നല്‍കി .ഇന്ന് ഉച്ചക്ക് 2 മണിക്ക് ചേര്‍ന്ന കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത് .ഈ എം എസ് ഭവനപദ്ധതിക്കും റോഡ്‌ മെയിന്റനന്സിനും പ്രാമുഖ്യം നല്‍കിയുള്ള പദ്ധതിയാണ് .

ഈ .എം എസ് ഭവനപദ്ധതി - ഗുണഭോക്തൃസംഗമം തുടങ്ങി

കരവാളൂര്‍ ഗ്രാമപഞ്ചായത്തില്‍ ഈ .എം എസ് ഭവനപദ്ധതി - ഗുണഭോക്തൃസംഗമം തുടങ്ങി .
ഒന്നാം വാര്‍ഡ്‌ ഗുണഭോക്തൃസംഗമം ഇന്ന് രാവിലെ11 മണിക്ക് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്‍റ് ശ്രീ. വി.രാജന്‍ ഉദ്ഘാടനം ചെയ്തു .